ചോരയും നീരും
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍
കൊള്ളരുതാത്ത സകല ആശകളില്‍നിന്നും ക്രമരഹിതമായ സ്‌നേഹങ്ങളില്‍നിന്നും അങ്ങെന്നെ മോചിപ്പിക്കുക. അങ്ങനെ ഞാന്‍ അങ്ങയോടൊത്ത് മഹാഹൃദയ സ്വാതന്ത്ര്യത്തോടെ വ്യാപാരിച്ചുകൊള്ളും (ക്രിസ്ത്വാനുകരണം). അടിമത്വത്തിന്റെ നുകം വലിച്ചു വലിച്ചു നമ്മളുടെ മുഖം ഇന്ന് നല്ലതുപോലെ വികൃതമായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ കഥകളും കവിതകളുമാണ് എല്ലാവരും എഴുതുകയും പാടുകയുമൊക്കെ ചെയ്യുന്നതെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെന്ന് നമ്മുടെയൊക്കെ അടക്കിപ്പിടിച്ച വിലാപമാണ്. അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനാണ് നമ്മള്‍ ആഗ്രഹിക്കു ന്നതെങ്കില്‍ സമയം വൈകാതെ ക്രൂശിതനിലേക്ക് യാത്ര ചെയ്യാനാണ് യോഹന്നാന്‍ ശ്ലീഹ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. വചനം പറയുന്നതിപ്രകാരമാണ്:
READ MOREസ്‌നേഹത്തിന്റെ പാഠപുസ്തകമാണ് ക്രൂശിതന്‍. ക്രൂശിതന്റെ ഓരോ താളിലും നിറഞ്ഞു നില്ക്കുന്നത് സ്‌നേഹമെന്ന ഒറ്റവരി കവിത മാത്രമാണ്. അവന്‍ പറഞ്ഞതും പാടിയതുമെല്ലാം നിത്യമായ സ്‌നേഹത്തെക്കുറിച്ചു മാത്രമായിരുന്നു. ക്രൂശിതന്റെ ഹൃദയം നിറയെ സ്‌നേഹ കാവ്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്‌നേഹത്തിന്റെ സകല ഭാവങ്ങളും ക്രൂശിത നില്‍ നിഴലിച്ചിരുന്നു. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ലെന്നു സെന്റ് പോള്‍ എഴുതാന്‍ കാരണമായത് ക്രൂശിതനെന്ന പാഠപുസ്തകം വായിച്ചതുകൊണ്ടായിരുന്നു. ആനന്ദ് എന്ന എഴുത്തുകാരന്റെ പ്രശസ്തമായ കഥയാണ് ‘നാലാമത്തെ ആണി.’ ഈ കഥയിലേക്കുള്ള വാതായനം എങ്ങനെ വന്നു ചേര്‍ന്നു എന്നത്
READ MOREആഗോളതാപനത്തിന് മരമാണ് മറുപടി എങ്കില്‍ വാഴ്‌വിലെ അപകടങ്ങളില്‍ നിന്നുമുള്ള മോചനത്തിന് മൗനമാണ് മറുപടി. ചില മൗനങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അര്‍ത്ഥതലങ്ങളുമുണ്ട്. ക്രൂശിതനില്‍ നിലനിന്നിരുന്ന മൗനത്തെ അങ്ങനെ വേണം കരുതാനും വ്യാഖ്യാനിക്കാനും. മൗനം അവന് ഹൃദയ സങ്കീര്‍ത്തനമായിരുന്നു. സ്‌നേഹത്തിന്റെ ഒളിമങ്ങാത്ത താരാട്ടു പാട്ടും. അവന്‍ ഭക്ഷിച്ചതും പാനം ചെയ്തതുമെല്ലാം മൗനത്തിന്റെ വിരുന്നുമേശയില്‍ ഇരുന്നു കൊണ്ടാണ്. മൗനം അഭ്യസിക്കാന്‍ ഏറെ പ്രയാസമേറിയ സുകൃതം തന്നെയാണ്. ക്ലാസില്‍ സംസാരിച്ചതിന് എത്രയോ തവണ നമ്മുടെയൊക്കെ പേരുകള്‍ സ്‌കൂളിലെ മെയിന്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേദനയുടെ
READ MOREദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. (എഫേ 4 : 32) തൂവല്‍പോലെ ഭാരമേതും ഇല്ലാത്ത മനുഷ്യനാണ് ക്രൂശിതന്‍. അതുകൊണ്ടാണ് കുരിശില്‍ അവന്‍ മണിക്കൂറുകളോളം ചോര വാര്‍ത്തങ്ങനെ ഒരു പെലിക്കന്‍ പക്ഷിയെപ്പോലെ നിന്നത്. ഭാവിയുടെ ഭാരമില്ലാത്തവന്‍ എന്ന വിശേഷണം ക്രൂശിതന് നല്ലതുപോലെ ചേരുന്നുണ്ട്. ഒരപ്പൂപ്പന്‍ താടിപോലെ ജീവിക്കാനും മരിക്കാനും ക്രിസ്തുവിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നും ഹൃദയത്തില്‍ നൊമ്പരമാക്കി മാറ്റാതിരുന്നതുകൊണ്ടും ഉപേക്ഷയുടെ തത്വശാ സ്ത്രം ജീവിത നിയമമാക്കി ജീവിച്ചതുകൊണ്ടും മാത്രമാണ്.
READ MOREDon’t want to skip an update or a post?