Follow Us On

29

October

2025

Wednesday

യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ 

യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ 

വത്തിക്കാൻ സിറ്റി: യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കായി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസിന്റെ സമാപനത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരെ അനുസ്മരിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവർക്കും യുദ്ധത്തിന് അറുതിയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളിലെ പട്ടാളക്കാരെയും പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതിയുടെ അഭാവത്താൽ ഹീറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാതെ അതിശൈത്യത്തിന്റെ പിടിയിലായ യുക്രൈനിലെ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച പാപ്പ, മക്കളെ നഷ്ടമായ അമ്മമാരുടെ വേദന ട്വിറ്ററിൽ കുറിക്കുകയും ചെയ്തു: ‘പരിശുദ്ധ അമ്മ ഉണ്ണീശോയെ കരങ്ങളിലേന്തിയിരിക്കുന്നതും പരിപാലിക്കുന്നതും കാണുമ്പോൾ, യുക്രൈനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെയും യുദ്ധത്തിൽ ഇരകളായവരുടെയും അമ്മമാരെ ഞാൻ ഓർക്കുന്നു.’

റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങിയ നാൾമുതൽ മേഖലയിൽ സമാധാനം സംജാതമാകാൻ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പ, ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ഏറ്റവും പുതിയ അഭ്യർത്ഥനയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. യുദ്ധത്തിൽ മരിച്ചുവീഴുന്ന പട്ടാളക്കാരെ ഓർത്തു വിലപിക്കുന്ന മാതാപിതാക്കളെ പലപ്പോഴും മാധ്യമങ്ങൾ ഓർക്കാറില്ല എന്നതാണ് വാസ്തവം. അവരുടെ വിയോഗത്തിൽ ഏറ്റവും കൂടുതൽ വേദനയനുഭവിക്കുന്നത് നൊന്തു പ്രസവിച്ച അമ്മമാർ തന്നെയാണ്. അക്കാര്യം പങ്കുവെച്ച് പാപ്പ നൽകിയ സന്ദേശം ശ്രദ്ധേയമാകുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?