Follow Us On

24

November

2024

Sunday

ബെനഡിക്ട് 16-ാമന് ആദരം അർപ്പിച്ച് വത്തിക്കാന്റെ പുതിയ  തപാൽ സ്റ്റാംപുകൾ! അനുസ്മരണാ ബലി അർപ്പിച്ച് മുൻ പേഴ്‌സണൽ സെക്രട്ടറി

ബെനഡിക്ട് 16-ാമന് ആദരം അർപ്പിച്ച് വത്തിക്കാന്റെ പുതിയ  തപാൽ സ്റ്റാംപുകൾ! അനുസ്മരണാ ബലി അർപ്പിച്ച് മുൻ പേഴ്‌സണൽ സെക്രട്ടറി

വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമനോടുള്ള ആദരസൂചകമായി പുതിയ രണ്ട് തപാൽ സ്റ്റാംപുകൾ പുറത്തിറക്കി വത്തിക്കാൻ തപാൽ വകുപ്പ്. പാപ്പയുടെ വേർപാടിന്റെ 30-ാം ദിനത്തിലാണ് വത്തിക്കാൻ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് വിഭാഗം വ്യത്യസ്തമായ സ്റ്റാംപുകൾ പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ 30-ാം ചരമദിനത്തിൽ വത്തിക്കാനിൽ വിശേഷാൽ തിരുക്കർമങ്ങളും ക്രമീകരിച്ചിരുന്നു. പാപ്പയുടെ കബറിടം സ്ഥിതി ചെയ്യുന്നതിനോട് ചേർന്നുള്ള വത്തിക്കാൻ ഗ്രോട്ടോയിലായിരുന്നു അനുസ്മരണാ ദിവ്യബലി.

പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ആർച്ച്ബിഷപ്പ് ജോർജ് ഗ്വാൻസ്വീനായിരുന്നു മുഖ്യകാർമികൻ. ബെനഡിക്ട് 16-ാമന്റെ ജന്മദിനത്തിൽ മരണപ്പെട്ട പാപ്പയുടെ പ്രിയപ്പെട്ട വിശുദ്ധയായ ബെനഡിക്ട് ജോസഫ് ലാബ്രെയെ അനുസ്മരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. വിശുദ്ധ ലാബ്രെയെപോലെ ദൈവത്തോടും അയൽക്കാരോടും സ്നേഹമുള്ള ഒരു ഹൃദയം നമുക്കുണ്ടാകണമെന്ന് ഓർമിപ്പിച്ച അദ്ദേഹം, അതു തന്നെയായിരുന്നു ബെനഡിക്ട് 16-ാമന്റെ ആത്മീയ ജിവിതത്തിന്റെ രഹസ്യമെന്നും കൂട്ടിച്ചേർത്തു.

ബെനഡിക്ട് 16-ാമൻ പാപ്പ 2009 ജൂലായ് 21ന് ഇറ്റാലിയൻ മലയോര ഗ്രാമമായ വാലെ ഡി ഓസ്റ്റ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോയാണ് സ്റ്റാംപിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാപ്പയുടെ ചിത്രത്തിന് സമീപം ദൈവമാതാവിന്റെ ചിത്രവും ‘പോപ്പ് എമിരിറ്റസ് ബെനഡിക്ട് 16-ാമൻ 1927-2022, വത്തിക്കാൻ സിറ്റി’ എന്ന അടിക്കുറിപ്പുമുണ്ട്. ഒന്നേകാൽ യൂറോ വീതം മൂല്യമുള്ള 105,000 തപാൽ സ്റ്റാപുകളാണ് പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് നാലുവരെ വത്തിക്കാനിൽനിന്ന് വാങ്ങാനാകും. പാപ്പയുടെ മൃതകുടീരത്തിന്റെ ചിത്രത്തോടു കൂടിയതാണ് രണ്ടാമത്തെ സ്റ്റാംപ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?