Follow Us On

13

May

2025

Tuesday

പാലക്കാടിന്റെ ‘മേഴ്‌സി’ അറുപതാം വയസിലേക്ക്

പാലക്കാടിന്റെ ‘മേഴ്‌സി’  അറുപതാം വയസിലേക്ക്

പാലക്കാട്: വജ്ര ജൂബിലിനിറവില്‍ പാലക്കാട് മേഴ്‌സി കോളജ്. 1959ല്‍ പാലക്കാട് കര്‍മ്മലീത്താ സന്യാസിനി സഭ (കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍) പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ആദ്യം തിരിച്ചറിഞ്ഞത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങള്‍ ജില്ലയില്‍ കുറവാണെന്നാണ്. 1960 ല്‍ ആദ്യ നഴ്‌സറി സ്‌കൂള്‍ ആരംഭിച്ചു. അതിനോട് ചേര്‍ന്ന് ഒന്നു മുതല്‍ പത്ത് വരെയുള്ള കാണിക്ക മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളും തുടങ്ങി. സ്‌കൂള്‍ സ്ഥാപിക്കാനായി പണിത ആദ്യ കെട്ടിടത്തിന്റെ വെഞ്ചരിപ്പിനെത്തിയ ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ടിനോട് പ്രദേശവാസികള്‍ പെണ്‍കുട്ടികള്‍ക്കായി കോളജ് സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ 1964ല്‍ ജില്ലയില്‍ എയ്ഡഡ് മേഖലയിലെ ഏക വനിതാ കോളജായ മേഴ്‌സി കോളജ് സ്ഥാപിച്ചു. 300 പറ കൃഷി സ്ഥലത്താണ് കോളജ് പണിതത്. പാട്ടുകച്ചേരിയും, കുറിയും നടത്തിയാണ് കോളജ് നിര്‍മ്മാണത്തിന് ആവശ്യമായ തുക കണ്ടെത്തിയത്.

സിസ്റ്റര്‍ മേരി കൃസാന്തയാണ് ആദ്യത്തെ പ്രിന്‍സിപ്പല്‍. തുടക്ക ത്തില്‍ നാല് ക്ലാസ് മുറികളുള്ള ഷെഡില്‍ പ്രീഡിഗ്രി കോഴ്‌സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 13 ബിരുദ കോഴ്‌സുകളും, ഒമ്പത് ബിരുദാനന്തര കോഴ്‌സുകളും, നാല് ഗവേഷണ വിഭാഗങ്ങളുമായി. കാലിക്കട്ട് സര്‍വ്വകലാശാലക്ക് കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. അക്കാദമിക് മികവിനൊപ്പം രാജ്യാന്തര കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും അധ്യാപകര്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതിന് തെളിവാണ് പി.ടി. ഉഷ, എം.ഡി. വല്‍സമ്മ, മേഴ്‌സിക്കുട്ടന്‍ തുടങ്ങിയ താരങ്ങളുടെ പിറവി. രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ 90 അധ്യാപകരും 140 ജീവനക്കാരുമുണ്ട്. തുടര്‍ച്ചയായി നാല് തവണയും നാക് അക്രഡിറ്റേഷനും കോളജ് സ്വന്തമാക്കി.

കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു നടന്ന സമ്മേളനം പാലക്കാട് രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ശാക്തീകരണമാണ് മേഴ്‌സി കോളജിന്റെ ലക്ഷ്യമെന്ന് ബിഷപ്പ് പറഞ്ഞു. അക്കാദമിക് മേഖലയിലും കായിക മേഖലയിലും മേഴ്‌സി കോളജിന്റെ ടീം വര്‍ക്ക് തുടര്‍ന്നുകൊണ്ടുപോകുന്നത് പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇനിയും തിളക്കങ്ങള്‍ സൃഷ്ടിക്കുമെന്നും ബിഷപ് പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ഥിനി കെ.എസ്‌. ഭാവന രൂപകല്പന ചെയ്ത വജ്ര ജൂബിലി ലോഗോ ബിഷപ് പ്രകാശനം ചെയ്തു. എറണാകുളം മഹാരാജാസ് കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ മേരി മെറ്റില്‍ഡ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ 2022-23 അക്കാദമിക്ക് വര്‍ഷത്തിലെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന അധ്യാപകരായ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഗിസല ജോര്‍ജ്, പ്രഫ. ജയശ്രീ, അനധ്യാപകരായ പോളി, ബീന എന്നിവരെ ആദരിച്ചു. തുടര്‍ന്ന് സിഎംസി മദര്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ ലിയോണി, സെന്റ് റാഫേല്‍ കത്തീഡ്രല്‍ വികാരി ഫാ. ജോഷി പുലിക്കോട്ടില്‍, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍. ഡോ. യുഷ്മ, സി. നിര്‍മ്മല്‍, ഡോ.എസ്. ജയശ്രീ, പിടിഎ വൈസ് പ്രസിഡന്റ ് പി.വി. രവീന്ദ്രന്‍, ചെയര്‍പേഴ്‌സണ്‍ എയ്ഞ്ചല്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?