Follow Us On

18

October

2024

Friday

സിനഡ് ഓൺ ഡാലിറ്റി: പങ്കെടുക്കുന്ന അഞ്ച് സന്യാസിനികളിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനി

സിനഡ് ഓൺ ഡാലിറ്റി: പങ്കെടുക്കുന്ന അഞ്ച് സന്യാസിനികളിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനി

വത്തിക്കാൻ സിറ്റി: ഒക്ടോബർ നാല് മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന സിനഡാലിറ്റിയെ കുറിച്ചുള്ള  സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിന്റെ ആദ്യ സെഷനിൽ ചരിത്രത്തിലാദ്യമായി അഞ്ചു സന്യാസിനിമാർ പങ്കെടുക്കും. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രസിഡന്റ് സിസ്റ്റർ മേരി ബറോൺ ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനിയും അഞ്ചു പേരിൽ ഉൾപ്പെടുന്നു. അപ്പസ്തോലിക് കർമലീത്താ സമൂഹാംഗമാണ് സിസ്റ്റർ നിർമാലിനി. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യാസിനിമാരെ പ്രതിനിധീകരിച്ചായിരിക്കും ഈ അഞ്ചുപേർ സിനഡാലിറ്റിയെക്കുറിച്ചുള്ള  സിനഡിൽ സംബന്ധിക്കുക.

2014-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച സിനഡിൽ ഫ്രാൻസിസ് പാപ്പായാണ് തങ്ങളെ ആദ്യമായി ശ്രോതാക്കളെന്ന നിലയിൽ ഒരു സിനഡിലേക്ക് ക്ഷണിച്ചതെന്ന് സിസ്റ്റർ  മേരി ബറോൺ  അനുസ്മരിച്ചു. പിന്നീടു നടന്ന സിനഡുകളിൽ സന്യാസിനിമാർക്ക് ശ്രോതാക്കളായി സംബന്ധിക്കുവാൻ അവസരം ലഭിച്ചിരുന്നു.  ഇത്തവണ പൂർണ്ണമായ അംഗത്വത്തോടെ  പങ്കെടുക്കുവാനുള്ള സാഹചര്യം ഒരുക്കിയ ഫ്രാൻസിസ് പാപ്പയോട് തങ്ങൾക്ക്  നന്ദിയുണ്ടെന്നും സിസ്റ്റർ ബറോൺ അറിയിച്ചു.

സിനഡിന്റെ ഔദ്യോഗികരേഖകളാകാൻ പോകുന്ന തീരുമാനങ്ങൾ രൂപീകരിക്കുന്നതിനായുള്ള ചർച്ചകളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുവാനാണ് ഇതുവഴി അവസരം ഉളവാകുന്നതെന്നും അവർ എടുത്തുപറഞ്ഞു. സന്യാസിനിമാരുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രെസിഡന്റ്  സിസ്റ്റർ . മേരി ബറോൺ, എക്സിക്യൂട്ടീവ് സെക്രട്ടറി സിസ്റ്റർ പാത്രീസ്യ മുറേ,  സിസ്റ്റർ എലിസബത്ത് മേരി ഡേവിസ്, സിസ്റ്റർ എലീസേ ഇസേരിമാന, സിസ്റ്റർ മരിയ നിർമാലിനി, എന്നിവരായിരിക്കും സിനഡിന്റെ ആദ്യ സെഷനിൽ സംബന്ധിക്കുക.

സിനഡാലിറ്റിയെക്കുറിച്ചുള്ള ഈ സിനഡിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അത്ഭുതപ്പെട്ടു പോയെന്ന് ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനി പറഞ്ഞു. മറ്റു പുരുഷസ്വരങ്ങൾക്കിടയിൽ, ഇന്നത്തെ ലോകത്തുനിന്നുള്ള അനേകരുടെ സാക്ഷ്യങ്ങളുടെ അനുഭവത്തിനിന്ന്  പ്രവാചകസ്വരമായി സംഭാവന ചെയ്യാൻ തങ്ങൾക്കും സാധിക്കുമെന്നാണ് ജനറൽ സുപ്പീരിയർമാരുടെ  അന്താരാഷ്ട്ര യൂണിയൻ പ്രതീക്ഷിക്കുന്നതെന്ന് സിസ്റ്റർ ബറോൺ പറഞ്ഞു. തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും, ഒരു സിനഡൽ സഭയെന്ന ആശയം യാഥാർഥ്യമാകുന്നതിന് ഒരുമിച്ച് സ്വപ്നങ്ങൾ കാണാനുമാണ് ഈ സിനഡിൽ സജീവ അംഗങ്ങളാകുവാൻ തങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നതെന്നും, തങ്ങളുടെ കഴിവുകളിൽ ആത്മവിശ്വാസമുള്ളപ്പോഴും എളിമയോടും ഉത്തരവാദിത്വത്തോടും കൂടെ ഈ യാത്ര നടത്താനുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സിസ്റ്റർ ബറോൺ വിശദീകരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?