Follow Us On

18

April

2024

Thursday

പുതുവര്‍ഷത്തിലെ നാലു കാര്യങ്ങള്‍!

പുതുവര്‍ഷത്തിലെ നാലു കാര്യങ്ങള്‍!

ജീവിതത്തെ പരിഷ്‌ക്കരിക്കുകയെന്നതിനേക്കാളുപരി ഈ വര്‍ഷം നമുക്ക് എന്താണ് ചെയ്യാനുള്ളത്? വിചിന്തനം ചെയ്യാം കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന നാല് കാര്യങ്ങൾ.

2022 എന്നന്നേക്കുമായി വിട പറഞ്ഞുകഴിഞ്ഞു. 2023ലേക്ക് പ്രത്യാശയോടെ കടന്നിരിക്കുകയാണ് നാം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു വയസ് കൂടി എന്ന ചിന്തയുണ്ടാകാം. എന്നാല്‍, ക്രിയാത്മകമായി ചിന്തിച്ചാല്‍ കൂടിയ ഒരു വയസ് ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിനുള്ള ഒരവസരമായിരുന്നല്ലോ എന്നോര്‍ത്ത് സന്തോഷിക്കാം.

ക്രിസ്തീയജീവിതം നമ്മെ കാ ത്തിരിക്കുന്ന ദൈവത്തിലേക്കു ള്ള അനുസ്യൂതമായ ഒരു പ്രയാണമാണ്. ഓരോ നിമിഷവും ഓരോ മണിക്കൂറും നാം ദൈവത്തോട് കൂടുതല്‍ അടുക്കുന്നു. ലക്ഷ്യത്തോട് സമീപിക്കുന്നു. ജീവിതത്തെ പരിഷ്‌ക്കരിക്കുകയെന്നതിനേക്കാളുപരി ഈ വര്‍ഷം നമുക്ക് എന്താണ് ചെയ്യാനുള്ളത്. ജീവിതത്തെ നവീകരിക്കാനാണല്ലോ കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നത് (മര്‍ക്കോസ് 1:14,15). ജീവിതത്തെ പരിഷ്‌ക്കരിക്കാന്‍ എന്താണ് ചെ യ്യേണ്ടത്?

ഒന്നാമതായി, നീ നിന്നെത്തന്നെ അറിയുക. യുഗയുഗാന്തരങ്ങളായി ആചാര്യന്മാര്‍ പഠിപ്പിച്ച തത്വമാണിത്. അവനവനെ അറിയാതെ ജീവിതപരിഷ്‌ക്കരണം സാധ്യമല്ലല്ലോ. ഞാന്‍ ആരാണ്? ഞാന്‍ എവിടെ നിന്നുവന്നു? ഞാന്‍ എവിടേക്ക് പോകുന്നു? എന്റെ ജീവിതലക്ഷ്യമെന്താണ്? ഞാന്‍ മരിച്ചാലും ജീവിക്കുമോ? ഇവയൊക്കെ ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും അവനവന്റെ ശക്തിയും ബലഹീനതയും മനസ്സിലാക്കാന്‍ ഉപകരിക്കും.

ഒരിക്കല്‍ ഒരു സന്യാസി തെരുവിലൂടെ എല്ലാം മറന്ന് ചിന്തയിലാണ്ട് നടന്നുനീങ്ങുകയായിരുന്നു. തനിക്കെതിരെ വന്ന വഴിയാത്രക്കാരനായ വൃദ്ധനെ സന്യാസി കണ്ടില്ല. നടന്ന് നടന്ന് വൃദ്ധന്റെ ദേഹത്ത് ചെന്ന് സന്യാസി മുട്ടി. കോപം വന്ന വൃദ്ധന്‍ ചോദിച്ചു: “നീ ആരാണെന്നാ ഭാവം? നീ എന്താ വിചാരിച്ചെ? നിനക്കു കണ്ണു കണ്ടുകൂടെ”  സന്യാസി പറഞ്ഞു: “ഞാനാരാണ്? ആ ചോദ്യത്തെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് ഞാന്‍ നടന്നത്.”

സന്യാസി തുടര്‍ന്നു: “താങ്കളുടെ ജോലിയെന്താണ്?” ജോലിയൊന്നുമില്ലെന്നായിരുന്നു വൃദ്ധന്റെ മറുപടി. സന്യാസി അയാളെ ആശ്രമത്തില്‍ സ്വീകരിച്ചു. അയാള്‍ക്ക് നല്‍കിയ ജോലിയിതായിരുന്നു. ഓരോ സന്യാസിയെ കണ്ടുമുട്ടുമ്പോഴും നീ ആരാണ്? എന്ന ചോദ്യം ചോദിക്കുക. ഓരോ സന്യാസിയെയും ആത്മാവബോധത്തിലേക്ക് നയിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഈ ചോദ്യം. നാം ജീവിതത്തില്‍ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഞാനാരാണ്? എന്ന ചോദ്യമാണ്. ഈ ചോദ്യം നമ്മളെത്തന്നെ അറിയുന്നതിന് സഹായിക്കും.

പാപം ചെയ്തതിനുശേഷം ദൈവം ആദാമിനോട് ചോദിച്ചു: “ആദം, നീ എവിടെയാണ്?” ആദം നില്‍ക്കുന്നിടം അറിയാതിരുന്നിട്ടല്ല ദൈവം ആ ചോദ്യം ചോദിച്ചത്. ദൈവം ചോദിച്ചതിന്റെ അര്‍ത്ഥം ഇതാണ്. ആദം, നിന്റെ സ്രഷ്ടാവായ ദൈ വവുമായുള്ള ബന്ധത്തില്‍ നീ എവിടെയാണ്; നിന്റെ ഭാര്യയുമായുള്ള ബന്ധത്തില്‍ നീ എവിടെയാണ്; പ്രപഞ്ചവുമായുള്ള ബന്ധത്തില്‍ നീ എവിടെയാണ്? തന്റെ അന്തരാത്മാവിലേക്ക് കടന്നുചെന്ന് ത ന്നെത്തന്നെ വിലയിരുത്താനാണ് ആദാമിനെ ദൈവം പ്രേരിപ്പിച്ചത്.

രണ്ടാമതായി, എന്നെത്തന്നെ അറിയുമ്പോഴുണ്ടാകുന്ന പ്രതികരണമാണ്. ഞാന്‍ ആകേണ്ടത് ആയിത്തീര്‍ന്നിട്ടില്ല എന്ന അറിവ്. അതിന്റെ ഫലമായുണ്ടാകുന്ന അതൃപ്തി. ആരും പൂര്‍ണരല്ല. പൂര്‍ണതയിലേക്കുള്ള യാത്രയിലാണ് നാം. ദൈവികതയെ പ്രകാശിപ്പിക്കുന്നവനാണ് വിശുദ്ധന്‍. പൈശാചികതയെ വളര്‍ത്തുന്നവനാണ് പാപി. വാഴ്ത്തപ്പെട്ട മദര്‍ തെരേസ തന്നിലുള്ള ദൈവികതയെ വളര്‍ത്തി സ്‌നേഹത്തിന്റെ സുവിശേഷമായി മാറ്റി. ഹിറ്റ്‌ലറും മറ്റും തങ്ങളിലെ പൈശാചികതയെ വളര്‍ത്തി. നാം ആകേണ്ടത് ആയിത്തീരാനുള്ള മാര്‍ഗം നമ്മിലെ ദൈവികതയെ പ്രോജ്ജ്വലിപ്പിക്കുകയാണ്.

മൂന്നാമതായി ചെയ്യേണ്ടത് മാറ്റത്തിനുവേണ്ടി തീരുമാനമെടുക്കുകയാണ്. ആകേണ്ടത് ആ യിത്തീര്‍ന്നിട്ടില്ലെങ്കില്‍ ആയി ത്തീരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. തിന്മയോട് വിട പറയണം. ഈ തിന്മയുടെ ജീവിതം മതി എന്ന് തീരുമാനിക്കണം. കോപിക്കുന്നവന്‍ ശാന്തനാകാന്‍ തീരുമാനിക്കണം. അവിശ്വസ്തന്‍ വിശ്വസ്തനാകണം. മദ്യപാനി മദ്യപിക്കില്ലെന്ന തീരുമാനമെടുക്കണം. അഹങ്കാരി എളിമയുള്ളവനാകണം. പകയുള്ളവന്‍ ക്ഷമിക്കണം. സ്‌നേഹശൂന്യതയില്‍ ജീവിക്കുന്നവന്‍ പരസ്‌നേഹത്തില്‍ വളരണം, കൈക്കൂലി വാങ്ങുന്നവന്‍, വാങ്ങില്ല എന്ന തീരുമാനത്തിലെത്തണം. അഴിമതിക്കാര്‍ അഴിമതി നിറുത്തണം. അനീതി പ്രവര്‍ത്തിക്കുന്നവര്‍ നീതി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കണം. തിന്മയുടെ ജീവിതം പാടേ ഉപേക്ഷിക്കാനുള്ള തീരുമാനമാണാവശ്യം.

നാലാമതായി ചെയ്യേണ്ടത് സുവിശേഷമൂല്യങ്ങള്‍ സ്വായത്തമാക്കാന്‍ പരിശ്രമിക്കുകയെന്നതാണ്. മാറ്റം നന്മയില്‍ വളരാനും പുതിയ മനുഷ്യനാകാനുമുള്ളതായിരിക്കണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?