Follow Us On

29

March

2024

Friday

കോംഗോയിലെ ക്രൈസ്തവ ദൈവാലയത്തിനു നേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം; 10ൽപ്പരം പേർക്ക് ദാരുണാന്ത്യം

കോംഗോയിലെ ക്രൈസ്തവ ദൈവാലയത്തിനു നേരെ ഇസ്ലാമിക തീവ്രവാദി  ആക്രമണം; 10ൽപ്പരം പേർക്ക് ദാരുണാന്ത്യം

കിൻഷാസ: ആഫ്രിക്കയിൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ക്രൈസ്തവ ദൈവാലയത്തുനുനേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം. ഇന്നലെ ഞായറാഴ്ച (ജനുവരി 15)ന് നടന്ന ആക്രമണത്തിൽ ഏറ്റവും കുറഞ്ഞത് 10പേരെങ്കിലും കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15ൽപ്പരം പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക് തീവ്രവാദ സംഘടനയായ ‘എ.ഡി.എഫ്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഉഗാണ്ടയോട് അതിർത്തി പങ്കിടുന്ന കസിൻഡി ഗ്രാമത്തിലെ പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിനു നേർക്കായിരുന്നു ആക്രമണം. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ശരീരങ്ങൾ ദൈവാലയത്തിൽ കിടക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരിക്കുപറ്റിയവരെ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ട്രക്കിലേക്ക് കയറ്റുന്ന ദൃശ്യങ്ങളുള്ള മറ്റൊരു വീഡിയോയും പുറത്തുവന്നു. 15ൽപ്പരം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സൈനീക വക്താവ് ആന്തണി മൗളുഷെ അന്താരാഷ്ട്ര വാർത്ത ഏജൻസികളോട് സ്ഥിരീകരിച്ചു.

ജനസംഖ്യയുടെ 95%വും െ്രകെസ്തവരുള്ള രാജ്യമാണെങ്കിലും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം തുടർച്ചയായി നേരിടുന്ന മധ്യ ആഫ്രിക്കൻ രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ ഇവിടം ഇസ്ലാമികവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തീവ്രവാദികളുടെ വ്യാപനമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ‘എ.ഡി.എഫ്’ആണ് (അലയൻസ് ഡെമോക്രാറ്റിക് ഫോഴ്‌സ്) പ്രധാനമായും ഇതിനു പിന്നിലുള്ളത്.

2021 ജൂണിൽ കോംഗോയിലെ ബെനി നഗരത്തിൽ സ്ഥതിചെയ്യുന്ന കത്തോലിക്കാ ദൈവാലയത്തിൽ ബോംബ് സ്ഫോടനം ഉണ്ടായെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. നിരവധി കുട്ടികളുടെ സ്ഥൈര്യലേപന കർമം നടക്കേണ്ടിയിരുന്നതിന് മണിക്കൂറുകൾക്കു മുമ്പായിരുന്നു ദൈവാലയത്തിലെ ബോംബ് സ്ഫോടനം. ആളപായം ഉണ്ടായില്ലെങ്കിലും ദിവ്യബലിയുടെ ഒരുക്കങ്ങൾക്കായി എത്തിയ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഫ്രാൻസിസ് പാപ്പയുടെ പര്യടനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഉണ്ടായ തീവ്രവാദി ആക്രമണം വലിയ സുരക്ഷാവെല്ലുവിളിയാണ് ഉയർത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?