Follow Us On

21

November

2024

Thursday

കാഴ്ചശക്തി നഷ്ടപ്പെട്ട സെമിനാരി വിദ്യാർത്ഥി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ!

കാഴ്ചശക്തി നഷ്ടപ്പെട്ട സെമിനാരി വിദ്യാർത്ഥി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ!

നെയ്‌റോബി: ദൈവവിളിയുടെ രഹസ്യം മാത്രമല്ല അവരെക്കുറിച്ച് ദൈവത്തിനുള്ള പദ്ധതികളും പലപ്പോഴും അത്ഭുതാവഹമത്രേ! അതിലൊന്നായി വിശേഷിപ്പിക്കാം, കാഴ്ചശക്തി പൂർണമായും നഷ്ടമായ ഫാ. മൈക്കിളിന്റെ തിരുപ്പട്ട സ്വീകരണം. ഇക്കഴിഞ്ഞ ദിവസം കെനിയയിലെ നേരി അതിരൂപതയാണ് സവിശേഷമായ ഈ തിരുപ്പട്ട സ്വീകരണത്തിന് വേദിയായത്. നവവൈദീകന്റെ മുഴുവൻ പേര് ഫാ. മൈക്കിൾ മിതാമോ കിങ്ങോറി.

നേരി ആർച്ച്ബിഷപ്പ് ആന്റണി മുഹേരിയയുടെ മുഖ്യകാർമികത്വത്തിൽ കിയാമുയിരു സെന്റ് ജോൺ ബോസ്‌കോ ദൈവാലയ അങ്കണത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയായിരുന്നു തിരുപ്പട്ട സ്വീകരണം. സെമിനാരി അർത്ഥിയായി ചേരുമ്പോൾ കാഴ്ച തകരാറുകൾ ഉണ്ടായിരുന്നില്ലെങ്കിലും പൗരോഹിത്യ പരിശീലന കാലത്താണ് കാഴ്ചകളുടെ ലോകം ബ്രദർ മൈക്കിളിന് അന്യമായത്.

ആരും നിരാശയിലേക്ക് വീഴാവുന്ന സാഹചര്യമായിരുന്നെങ്കിലും ക്രിസ്തുവിനുവേണ്ടി സ്വയം സമർപ്പിച്ച മൈക്കിൾ ദൈവാശ്രയബോധത്തോടെ മുന്നേറുകയായിരുന്നു. ലോകത്തിന്റെ ദൃഷ്ടിയിൽ കാഴ്ചയില്ലാത്തവനെങ്കിലും ദൈവശുശ്രൂഷയിൽ മൈക്കിൾ പ്രകടിപ്പിച്ച ഉൾക്കാഴ്ചയുടെ തിളക്കം മനസിലാക്കി അതിരൂപതാ നേതൃത്വം കൈക്കൊണ്ട തീരുമാനമാണ് ഈ പൗരോഹിത്യ സ്വീകരണത്തിൽ നിർണായകമായത്.

ഇത്തരത്തിൽ കെനിയൻ സഭയിൽ നടക്കുന്ന ആദ്യത്തെ തിരുപ്പട്ട സ്വീകരണത്തെ, ‘ഭിന്നശേഷിയുള്ളവർക്കും സവിശേഷമായ ദൈവവേലയ്ക്ക് അവസരം നൽകാനുള്ള ഉണർത്തുപാട്ട്’ എന്നാണ് നേരി ആർച്ച്ബിഷപ്പ് ആന്റണി മുഹേരിയ വിശേഷിപ്പിച്ചത്. കാഴ്ചശക്തി ഇല്ലാതിരുന്നിട്ടും ഒരാളെ വൈദീക ശുശ്രൂഷയിലേക്ക് ഉയർത്തുന്നത് ഒരുപക്ഷേ, ആഫ്രിക്കയിലെതന്നെ ആദ്യ സംഭവമായിരിക്കും.

നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ. ഇതോടൊപ്പം മറ്റ് അഞ്ചു പേർകൂടി വൈദീക ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടു. പയസ് 12-ാമൻ പാപ്പ 1953ൽ സ്ഥാപിച്ച നേരി അതിരൂപതയിൽ 40ൽപ്പരം ഇടകകളും ഏകദേശം അഞ്ച് ലക്ഷം വിശ്വാസികളുമാണുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?