Follow Us On

02

January

2025

Thursday

നൈജീരിയൻ വൈദീകന്റെ രക്തസാക്ഷിത്വം ക്രൈസ്തവർ അനുഭവിക്കുന്ന സഹനത്തിന്റെ പ്രതീകമാണെന്ന് പാപ്പ

നൈജീരിയൻ വൈദീകന്റെ രക്തസാക്ഷിത്വം ക്രൈസ്തവർ അനുഭവിക്കുന്ന സഹനത്തിന്റെ  പ്രതീകമാണെന്ന് പാപ്പ

വത്തിക്കാൻ സിറ്റി: ആയുധധാരികൾ ചുട്ടുകൊന്ന നൈജീരിയൻ വൈദീകൻ ഫാ. ഐസക്ക് ആച്ചിയുടെ രക്തസാക്ഷിത്വം ക്രൈസ്തവർ അനുഭവിക്കുന്ന സഹനങ്ങളുടെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പ. വൈദീകമന്ദിരത്തിൽവെച്ച് അഗ്‌നിക്കിരയപ്പെട്ട അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം സൂചിപ്പിച്ചത്. വടക്കൻ നൈജീരിയയിലെ മിന്നാ രൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. ഐസക്ക് ജനുവരി അഞ്ചിനാണ് കൊല്ലപ്പെട്ടത്.

‘ഇടവകയിലെ വൈദിക മന്ദിരത്തിൽവെച്ച് കൊല്ലപ്പെട്ട ഐസക്ക് ആച്ചി എന്ന വൈദികനുവേണ്ടി എന്നോടൊപ്പം പ്രാർത്ഥിക്കാൻ നിങ്ങളെവരെയും ഞാൻ ആഹ്വാനം ചെയ്യുന്നു. എത്രമാത്രം ക്രൈസ്തവരാണ് തങ്ങളുടെ ജീവിതത്തിൽ അക്രമം സഹിക്കേണ്ടിവരുന്നത്. അവർക്കുവേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം,’ ഇപ്രകാരമായിരുന്നു പാപ്പയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലും ഈ ആക്രമണത്തെ കുറിച്ച് പാപ്പ പറയുകയും പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നൈജറിലെ കഫിൻ കോരോ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് പീറ്റർ ആൻഡ് പോൾ ദൈവാലയത്തിന്റെ വികാരി ഫാ. ഐസക് അച്ചി ജനുവരി 15നാണ് കൊല്ലപ്പെട്ടത്. അന്ന് പുലർച്ചെ ആക്രമണം നടത്തിയ ആയുധധാരികളായ കവർച്ചാസംഘം, വൈദീകന്റെ താമസസ്ഥലം (പാരിഷ് റെക്ടറി) അഗ്നിക്കിരയാക്കുകയായിരുന്നു. തീപിടുത്തത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സഹവികാരി ഫാ. കോളിൻസ് ഒമേയ്ക്കുനേരെ അക്രമികൾ വെടിയുതിർക്കുകയും ചെയ്തു. സാരമായ പരിക്കുകളോടെ രക്ഷപ്പെട്ട അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

കത്തോലിക്കാ വൈദീകർക്കും വിശ്വാസികൾക്കും നേർക്കുള്ള അതിക്രമങ്ങൾ നൈജീരിയയിൽ വ്യാപകമാകുകയാണ്. ഇസ്ലാമിക തീവ്രവാദികൾ മുതൽ സായുധ ആക്രമികൾവരെ ഇതിന് പിന്നിലുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദീകരെ ഇവർ ബന്ധികളാക്കുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളും പ്രധാന വെല്ലുവിളിയാണിപ്പോൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?