Follow Us On

26

April

2024

Friday

കാലത്തിനപ്പുറം ചിന്തിച്ച മെത്രാപ്പോലീത്ത

കാലത്തിനപ്പുറം ചിന്തിച്ച മെത്രാപ്പോലീത്ത

കൊച്ചി: കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിന് ഒത്തവണ്ണം നയിക്കുകയും ചെയ്ത പിതാവായിരുന്നു മാര്‍ ജോസഫ് പൗവത്തിലെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.  അദ്ദേഹത്തിന്റെ നിര്യാണത്തില്‍  ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സഭാ വിശ്വാസത്തെയും പുണ്യപാരമ്പര്യങ്ങളെയും സംരക്ഷിച്ച, കേരള സഭയുടെയും ഭാരത സഭയുടെയും മത രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ തനതായ സംഭാവനകള്‍ നല്‍കിയ മെത്രാപ്പോലീത്തയായിരുന്നു മാര്‍ പൗവത്തിലെന്ന് ഡോ. കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?