Follow Us On

26

April

2024

Friday

മണിപ്പൂരില്‍ മുഴങ്ങുന്നത് മതനിരപേക്ഷതയുടെ മരണമണി: കത്തോലിക്കാ കോണ്‍ഗ്രസ്

മണിപ്പൂരില്‍ മുഴങ്ങുന്നത് മതനിരപേക്ഷതയുടെ മരണമണി: കത്തോലിക്കാ കോണ്‍ഗ്രസ്

തൃശൂര്‍: രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിതമായ ഗൂഢാലോചന അതിഭീകരവും രാജ്യത്തെ മതേതര സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി. മണിപ്പൂര്‍ കലാപം നിയന്ത്രിക്കാനാകാത്തത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂര്‍ സംഭവം മാറിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വ്യാപകമായി തകര്‍ക്കപ്പെട്ട ക്രിസ്ത്യന്‍ ദൈവാലയങ്ങള്‍. മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് തങ്ങളുടെ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് സ്വ ത്വബോധത്തോടെ സ്വതന്ത്രമായി ഈ രാജ്യത്ത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചുമതലയുണ്ട്.

അക്ര മങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പലായനം ചെയ്യപ്പെട്ട ജനസമൂഹത്തെ തിരിച്ചുകൊണ്ടുവരാനും അവരെ പുനരധിവസിപ്പിക്കാനും പ്രധാനമന്ത്രി മുന്‍കൈ യെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ ജോഷി വടക്ക ന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂ ര്‍ ഉദ്ഘാടനം ചെയ്തു. എന്‍. പി ജാക്‌സണ്‍ മാസ്റ്റര്‍, ജോ ണ്‍സണ്‍ ആളൂര്‍, റോണി അഗസ്റ്റിന്‍, തോമസ് ചിറമല്‍, കരോളി ജോഷ്വാ, മേഫി ഡല്‍ സന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?