Follow Us On

27

April

2024

Saturday

സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ അടിയന്തിര സമ്മേളനം

സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ അടിയന്തിര സമ്മേളനം

കാക്കനാട്: സീറോമലബാര്‍സഭയിലെ മെത്രാന്മാ രുടെ സിനഡിന്റെ അടിയന്തര സമ്മേളനം ജൂണ്‍ 12 മുതല്‍ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡു വിളിച്ചുചേര്‍ത്തുകൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാര്‍ക്ക് നല്‍കി. സീറോമലബാര്‍സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അടിയന്തര സിനഡ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനി ല്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തു കയാണ് ഈ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തി നായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?