കട്ടപ്പന: മതാധ്യാപനം ദൈവവിളിയായി സ്വീകരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വെള്ളയാംകുടിയില്‍ നടന്ന ഇടുക്കി രൂപതാ മതാധ്യാപക കണ്‍ വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംതലമുറക്ക് ജീവിക്കാനുള്ള വിശ്വാസവും ആത്മീയ വഴിയും പഠിപ്പിക്കുകയാണ് മതാധ്യാ പനത്തിന്റെ ലക്ഷ്യമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു. ക്രിസ്തു ജ്യോതി വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ വിശ്വാസ പരിശീലന മാര്‍ഗരേഖയുടെ പ്രകാശനം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ നിര്‍വഹിച്ചു. ആറു വര്‍ഷം നീണ്ടു നില്‍ക്കുന്ന ‘യെസ്’ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെ മോണ്‍. അബ്രഹാം പുറയാറ്റും മികച്ച വിശ്വാസ പരിശീലനം നല്‍കിയ ഇടവകകളെ മോണ്‍. ജോസ് കരിവേലിക്കലും ആദരിച്ചു.
വെളളയാംകുടി ദൈവാലയ വികാരി ഫാ. തോമസ് മണിയാട്ട് ലോഗോസ് ക്വിസ് മത്സര വിജയി കള്‍ക്കുള്ള സമ്മാന വിതരണം നിര്‍വഹിച്ചു. വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര, അസി.ഡയറക്ടര്‍ ഫാ. ജേക്കബ് മങ്ങാടംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ മെര്‍ളി എഫ്‌സിസി, സിസ്റ്റര്‍ നമിത സിഎംസി എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *