Follow Us On

18

May

2024

Saturday

മണിപ്പൂര്‍ കലാപം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം

മണിപ്പൂര്‍ കലാപം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം

കാക്കനാട്: മണിപ്പൂരില്‍ ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കളുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ മാതൃവേദി. രണ്ടു മാസക്കാലമായി നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവുമധികം പീഡനങ്ങള്‍ ക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവ ജനതയാണ്.

അക്രമങ്ങളെ അപലപിച്ചും പീഡനങ്ങളിലൂടെ കടന്നുപോകുന്ന ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും അന്തര്‍ദ്ദേശീയ സീറോമലബാര്‍ മാതൃവേദി പ്രമേയം അവതരിപ്പിച്ചു. ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുന്നതോടൊപ്പം കലാപ ഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കേണ്ടതും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സീറോമലബാര്‍ മാത്യവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജീസ സിഎംസി, പ്രസിഡന്റ് ബീന ജോഷി, ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, ട്രഷറര്‍ സൗമ്യ സേവ്യര്‍, വൈസ് പ്രസിഡന്റുമാരായ ഗ്രേസി ജേക്കബ്, ആന്‍സി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?