ബംഗളൂരു: മണിപ്പൂരില്‍ അതിക്രൂരമായ വംശീയ ഉന്മൂലനം മൂലം നാടും വീടും വിദ്യാഭ്യാസവും നഷ്ടപ്പെട്ട യുവജനങ്ങള്‍ക്ക് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ സൗജന്യവിദ്യാഭ്യാസവും ഹോസ്റ്റല്‍ താമസവും വാഗ്ദാനം ചെയ്തു. മണിപ്പൂരില്‍ നിന്നും അദ്ദേഹത്തെ കാണാനെത്തിയ യുവജനങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരില്‍ നിന്നുളള ജനതയ്ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇനി സൗജന്യമായി പഠിക്കാം. മണിപ്പൂരിലെ യുവജനങ്ങള്‍ തങ്ങള്‍ക്ക് ബംഗളൂരുവില്‍ അഭയം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായി അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. അലോഷ്യസ് കാന്തരാജ് പറഞ്ഞു.
മാസമൊന്നുകഴിഞ്ഞിട്ടും മണിപ്പൂരിലെ ക്രൈസ്തവര്‍ വംശീയവും വര്‍ഗീയവുമായ അക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിലാണ് അവരെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് യുവജനങ്ങളെ രക്ഷപ്പെടുത്തി കൊണ്ടുവന്ന മണിപ്പൂര്‍ സ്വദേശിയായ ജെസ്യൂട്ട് വൈദികന് ഫാ. ജെയിംസ് ബെയ്പേയി പറഞ്ഞു. അവര്‍ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്ത ആര്‍ച്ചുബിഷപ്പിന്റെ വാക്കുകളെ അദ്ദേഹം പ്രശംസിച്ചു. ആര്ച്ചുബിഷപ്പിനുപിന്നാലെ, ബംഗളൂരുവിലെ ഡ്രീം ഇന്ത്യ നെറ്റ്വര്‍ക്ക് ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് തോമസ്, ബംഗളൂരു മള്‍ട്ടിപര്‍പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ലൂര്‍ദ് സേവ്യര്‍ സന്തോഷ്, സൊസൈറ്റി ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആന്‍ അംഗമായ സിസ്റ്റര്‍ റൊസാലി എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സഹായം വാഗ്ദാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *