കൊച്ചി: പ്രാര്‍ത്ഥനയുടെയും ജീവിതവിശുദ്ധിയുടെയും തീരാ സുഗന്ധമുള്ള അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു മോണ്‍. ഇമ്മാനുവല്‍ ലോപ്പസെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ജൂലൈ 19ന് നടത്തപ്പെടുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസ പ്രഖ്യാപനത്തോടനു ബന്ധിച്ചുള്ള ആദ്യത്തെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ വൈദികരും സന്യസ്ഥരും വിവിധ സമുദായിക, അല്മായ, ഭക്ത സംഘടനകളുടെ ഭാരവാഹികളും സംബന്ധിച്ച ചടങ്ങില്‍ നിന്നും 501 അംഗങ്ങളുടെ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രക്ഷാധി കാരിയായും ആഘോഷ കമ്മിറ്റി ചെയര്മാന്മാരായി വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം എന്നിവരെയും ജനറല്‍ കണ്‍വീനറായി ഫാ. പോള്‍സണ്‍ കൊറ്റിയാത്തിനെയും തിരഞ്ഞെടുത്തു. ജൂലൈ 19 നുള്ള ദൈവദാസ പ്രഖ്യാപന ചടങ്ങില്‍ മെത്രാന്മാരും വൈദികരും വരാപ്പുഴ അതിരൂപതയിലെ വിശ്വാസികളും പങ്കെടുക്കുമെന്നും അതിനായുള്ള ഒരുക്കങ്ങള്‍ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ദേവാലയം കേന്ദ്രീകരിച്ച് നടന്നുവരുന്നു എന്നും വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *