Follow Us On

15

January

2025

Wednesday

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം

കൊച്ചി: മണിപ്പൂരിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎല്‍സിഎ തൈക്കൂടം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ മരട് മൂത്തേടത്ത് പ്രതിഷേധ ജ്വാലയും പ്രാര്‍ത്ഥനാ സംഗമവും നടത്തി. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. മണിപൂരില്‍ നടക്കുന്ന വംശഹത്യയില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

ഐഎം ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍  കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫെറോന വികാരി ഫാ. ഫ്രാന്‍സിസ് താന്നിക്കാപറബില്‍, വരാപ്പുഴ അതിരൂപതാ ജനറല്‍ സെക്രട്ടറി റോയി പാളയത്തില്‍, കെഎല്‍സിഎ സംസ്ഥാന ഫോറം കണ്‍വീനര്‍ വിന്‍സ് പെരിഞ്ചേരില്‍, ഫാ. ഷെജു തോപ്പില്‍, ഫാ. ആന്റണി വെളളയില്‍, ഷാജി കാട്ടിത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?