ഇടുക്കി: മണിപ്പൂര്‍ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചേലച്ചുവട്ടില്‍ നടന്ന പ്രാര്‍ത്ഥനായജ്ഞം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഭരണാധികാരികള്‍ കുറ്റകരമായ നിസംഗത വെടിയണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. കലാപം ആരംഭിച്ചിട്ട് രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും അത് അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയമാണ്. കലാപകാരികളെ ആയുധ മണിയിച്ചത് ആരെന്ന് അന്വേഷിക്കുവാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. കേന്ദ്ര ഗവണ്മെന്റും പ്രധാനമന്ത്രിയും മൗനം വെടിഞ്ഞ് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനെ നിയമവാ ഴ്ചയിലൂടെ നയിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.
ചേലച്ചുകൊണ്ട് ബസ്റ്റാന്‍ഡ് മൈതാനിയില്‍ ചേര്‍ന്ന ഐകദാര്‍ഢ്യ സമ്മേളനത്തില്‍ രൂപതയുടെ ഇടവകകളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഐകദാര്‍ഢ്യ സദസ് രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതയിലെ ഭക്തസം ഘടനകളുടെ പ്രസിഡന്റുമാര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്കി. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുജപമാലയപ്പണത്തില് നൂറുകണക്കിന് വിശ്വാസികള്‍ മെഴുകുതിരികള്‍ കൈകളിലേന്തി പൊതുനിരത്തില്‍ മുട്ടില്‍നിന്ന് പങ്കെടുത്തത് ശ്രദ്ധേയമായി. ജനത്തിന്റെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയ്ക്കും അയക്കുന്ന 5 ലക്ഷം പേരുടെ ഒപ്പുകള്‍ അടങ്ങിയ ഭീമാ ഹര്‍ജിയുടെ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. കലാപത്തിന് പിന്നിലെ അന്തര്‍ നാടകങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കെസിവൈഎം ചുരുളി യൂണിറ്റ് തിരുവുനാടകം അവതരിപ്പിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തി.
വിശുദ്ധ ഫ്രാന്‍സിസ് അസീസി രചിച്ച പ്രസിദ്ധമായ സമാധാന പ്രാര്‍ത്ഥന കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവകണ്ടം മണിപ്പൂര്‍ ജനതയ്ക്കായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഫാ. ജോസ് ചിറ്റടിയില്‍, ജെറിന് പട്ടാംകുളം, സണ്ണി കടുകുംമാക്കല് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജിന്‍സ് കാരക്കട്ട്, ഷാജി വൈക്കത്തുപറമ്പില്‍, സെസില്‍ ജോസ്, സാന്റോച്ചന്‍ തളിപ്പറമ്പില്‍, ബേബി കൊടകല്ലില്‍, അലക്സ് തോമസ്, സച്ചിന് സിബി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *