തൃശൂര്‍: കര്‍ദിനാള്‍ സംഘത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട 21 പുതിനാള്‍ കര്‍ദിനാള്‍മാരില്‍ തൃശൂരിന്റെ പൗത്രനും. മലേഷ്യയിലെ പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരിയെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് തൃശൂര്‍ അതിരൂപത. ബിഷപ് ഡോ. മേച്ചേരിയുടെ പൂര്‍വീകര്‍ 1890-കളില്‍ തൃശൂര്‍ അതിരൂപതയിലെ ഒല്ലൂരില്‍നിന്നും മലേഷ്യയിലേക്ക് കുടിയേറിയവരാണ്.
1951 നവംബര്‍ 11-ന് ജോഹോറിലെ ജോഹോര്‍ ബഹ്‌റുവിലാണ് ഡോ. സെബാസ്റ്റ്യന്‍ മേച്ചേരി ജനിച്ചത്. 1967 ല്‍ സിംഗപ്പൂരിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1977 ജൂലൈ 28ന് മലാക്ക ജോഹോര്‍ രൂപതാവൈദികനായി അഭിഷിക്തനായി. പെനാംഗിലെ അഞ്ചാമത്തെ ബിഷപായ ഡോ. സെബാസ്റ്റ്യന്‍ മേച്ചേരി 2012 ജൂലൈ ഏഴിനാണ് ബിഷപായി നിയമിതനായത്. 2012 ഓഗസ്റ്റ് 20-ന് പെമാംഗിലെ ബുക്കിറ്റ് മെര്‍ട്ടജാമിലുള്ള സെന്റ് ആന്‍സ് ദൈവാലയത്തില്‍ വച്ചായിരുന്നു മെത്രാഭിഷേകം നടന്നത്.
സെപ്റ്റംബര്‍ 30ന് ചേരുന്ന കണ്‍സിസ്റ്ററിയില്‍വച്ച് പുതിയ കര്‍ദിനാള്‍മാര്‍ക്ക് സ്ഥാനചിഹ്നങ്ങള്‍ നല്‍കും. ഫ്രാന്‍സിസ് മാര്‍പാപ്പ എട്ടു പ്രാവശ്യവശ്യമായി 121 പേരെയാണ് കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയിട്ടുള്ളത്
Leave a Comment
Your email address will not be published. Required fields are marked with *