വൈപ്പിന്‍: വൈപ്പിന്‍ കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. നായരമ്പലം പഞ്ചായത്തില്‍ വെളിയത്താന്‍പറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കു കയായിരുന്നു അദ്ദേഹം. സമയബന്ധിതമായി കടല്‍ നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണവും പൂര്‍ത്തി യാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
20 വര്‍ഷ ത്തിലേറെയായി അനുഭവിക്കുന്ന യാതനകള്‍ ജനങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ,് കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജിബിന്‍ മാതിരപ്പള്ളി, വരാപ്പുഴ അതിരൂപതാ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് തുടങ്ങിയവര്‍ ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പിലിനൊപ്പം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *