എറണാകുളം: ചങ്ങനാശേരി അതിരൂപതയുടെ അല്മായ ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ മാര്‍ത്തോമ്മാ വിദ്യനി കേതന്‍ ഏര്‍പ്പെടുത്തിയ 12-ാമത് മാര്‍ത്തോമ്മാ പുരസ്‌കാരം റവ. ഡോ. വര്‍ഗീസ് പാത്തിക്കുളങ്ങരയ്ക്ക് ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് പെരു ന്തോട്ടം സമ്മാനിച്ചു. കറുകുറ്റി ക്രിസ്തുരാജ സിഎംഐ ആശ്രമത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം നല്‍കിയത്. സഭയുടെ ആരാധനക്രമ നവീകരണത്തിന് സിഎംഐ സഭയുടെ പണ്ഡിതരായ വൈദികര്‍ നല്‍കിയ സംഭാവനകളെ മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു.
ചടങ്ങില്‍ ഡയറക്ടര്‍ റവ. ഡോ. തോമസ് കറുകക്കളം, റവ. ഡോ. ജെയിംസ് കൊക്കാവയലില്‍, ആശ്രമം വികാരി ഫാ. ജയ്സണ്‍ പടിക്കല്‍, പുരസ്‌കാര സമിതി അംഗങ്ങളായ അഡ്വ. ജോര്‍ജ് വര്‍ഗീസ് അഡ്വ. റോയി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *