നെയ്യാറ്റിന്‍കര: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വന്ന പരാജയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍, അപകടത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കള്ള ക്കേസ് എടുത്തതിലും ലത്തീന്‍ കത്തോലിക്കരെ അധിക്ഷേപിച്ചതിലും പ്രതിഷേധിച്ച് ജൂലൈ 15ന് വൈകുന്നേരം 6-ന് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.
ലത്തീന്‍ കത്തോലിക്കാ വിശ്വാസികള്‍ ഏറെ സ്‌നേഹത്തോടും ബഹുമാനത്തോടും കാണുന്ന രൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരക്ക് എതിരെ എടുത്ത കള്ളകേസുകള്‍ പിന്‍വലി ക്കുക യും മന്ത്രിമാര്‍ മാപ്പുപറയുകയും ചെയ്യുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കാ നും അപകടങ്ങള്‍ തടയാന്‍ അടിയന്തര നടപടികള്‍ എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 16 ഞായറാഴ്ച നെയ്യാറ്റിന്‍കര രൂപതയിലെ എല്ലാ ഇടവകകളിലും സോണല്‍ കേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *