തൃശൂര്‍: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍. തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കു ന്നതാണെന്ന് മാര്‍ നീലങ്കാവില്‍ പറഞ്ഞു.
വികാരി ജനറാള്‍ മോണ്‍.ജോസ് കോനിക്കര, ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം, എ.ഡി സാജു, ജോഫി സി. മഞ്ഞളി, പി.ഡി ആന്റോ, ജോഷി വടക്കന്‍, ബിജു പി. ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *