കൊച്ചി: മുതലാപ്പൊഴിയില്‍ ഉണ്ടായ പ്രതിഷേധ ങ്ങളുടെ പേരില്‍ ഫാ. യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും മത്സ്യതൊഴിലാ ളികളോട് തുടര്‍ന്നുകൊണ്ടിരിക്കുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ് തോമസ് തറയില്‍.
മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനാണുള്ളത്. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ മത്സ്യതൊഴിലാളികളുടെ ദുരവസ്ഥകളില്‍ കൂടെ നില്‍ക്കുന്നതിനു പകരം അവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദമാക്കുന്നതിനാണ് ചില അധികാരികള്‍ ശ്രമിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ഒപ്പംനിന്ന് അവരുടെ ക്ഷേമത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്ന ലത്തീന്‍ സഭയ്ക്കെതിരെ ദുരുദ്ദേശപരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *