ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഡോ. ജോസഫ് കല്ലറയ്ക്കല്‍ അഭിഷി ക്തനായി. ഔവര്‍ ലേഡി ഓഫ് അനന്‍സിയേഷന്‍ കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു മുംബൈ അതിരൂപതാ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. ആഗ്ര അതിരൂപതാധ്യക്ഷന്‍ ഡോ. റാഫി മഞ്ഞളി, ജയ്പൂര്‍ രൂപതാ ധ്യക്ഷനായിരുന്ന ഡോ. ഓസ്വാള്‍ഡ് ലൂയിസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സീറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സഹോദരന്‍ ഫാ. മാത്യു കല്ലറയ്ക്കല്‍, വൈദികരും സന്യാസികളു മുള്‍പ്പെടുന്ന വിശ്വാസിസമൂഹ പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ മാതൃരൂപതയായ കാഞ്ഞിരപ്പള്ളി രൂപതയെ പ്രതിനിധീകരിച്ച് കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ ആനവിലാസം ഗ്രാമത്തില്‍ കല്ലറയ്ക്കല്‍ ജോസഫ് – ത്രേസ്യാ ദമ്പതികളുടെ മകനാണ് ഡോ. ജോസഫ് കല്ലറക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ കൊല്ലമുള ഇടവക വികാരി ഫാ. മാത്യു കല്ലറയ്ക്കല്‍, ആരാധന സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ ജസ്മരിയ (ജര്‍മ്മനി) എന്നിവര്‍ സഹോദരങ്ങളാണ്.
ജയ്പുര്‍ രൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്ന് ബിഷപ് ഡോ. ഓസ്വാള്‍ഡ് ലൂയിസ് വിരമിച്ചതിനെ തുടര്‍ന്നാണ് ഡോ. ജോസഫ് കല്ലറയ്ക്കലിനെ ജയ്പൂര്‍ മെത്രാനായി ഏപ്രില്‍ 22 ന് മാര്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *