കോഴിക്കോട്: ഹൃദയത്തില്‍ അഗ്‌നിയും കാലുക ളില്‍ ചിറകുമുണ്ടായിരുന്ന ഒരു മാന്യനായ വ്യക്തിയായിരുന്നു മുന്‍മന്ത്രി ഉമ്മന്‍ ചാണ്ടി എന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.
കേരളീയ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതൃത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
നിസഹായരായവരുടെയും പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതില്‍ അദ്ദേഹം എക്കാലത്തും സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. കേരളത്തിന്റെ വികസ നത്തിനായി അതിവേഗം മുന്നോട്ടു പോയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കുടുംബാംഗ ങ്ങളുടെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതി നൊപ്പം ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന് അനുശോചനസന്ദേശത്തില്‍ ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *