ഇടുക്കി: അധികാരത്തിന്റെ ഗര്‍വില്ലാതെ സാധാരണക്കാരുടെ ഇടയില്‍ ജീവിച്ച പൊതുപ്രവര് ത്തകനായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് ഇടുക്കി രൂപത മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുസ്മരിച്ചു. വലിയ ജന ക്കൂട്ടത്തിന്റെ നടുവിലായിരുന്നു എപ്പോഴും അദ്ദേഹ ത്തിന്റെ സ്ഥാനം. അതിനര്‍ത്ഥം അദ്ദേഹം ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു എന്നാണ്. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഇടുക്കിയുടെ വളര്‍ച്ചയ്ക്കായി വലിയ സംഭാവ നകള്‍ നല്കിയ വ്യക്തിയാണ് അദ്ദേഹം.
ഒരു പൊതുപ്രവര്‍ത്തകന്റെ ഹൃദയമനോഭാവം എന്തായിരിക്കണമെന്ന് അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി വ്യക്തമാക്കിയിരുന്നു. 50 വര്‍ഷത്തിലധികം നിയമസഭാ സാമാജിക നായി രുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വേര് പാടിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത് സാധാര ണക്കാരന്റെ ഒപ്പം നില്ക്കുന്ന ജനകീയ നേതൃമുഖമാണെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *