കാഞ്ഞിരപ്പള്ളി: അവശതയനുഭവിക്കുന്നവരോട് പ്രത്യേക കരുതലുള്ള മനുഷ്യസ്നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുഖ്യമന്ത്രിയായും മന്ത്രിയായും നിയമസഭാ സാമാജികനായും ദീര്‍ഘവീക്ഷണ ത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്ത അദ്ദേഹം സകലര്‍ക്കും സംലഭ്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ മാനിക്കുകയും വിമര്‍ശനങ്ങളെ അക്ഷോഭ്യനായി നേരിടുകയും ചെയ്തു. പൊതു പ്രവര്‍ത്തനരംഗത്തെ തിരക്കുകള്‍ക്കിടയിലും വിശ്വാസജീവിതത്തെ മുറുകെപ്പിടിച്ച് കരുത്താര്‍ജിച്ച വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി.
കാഞ്ഞിരപ്പള്ളി രൂപതയുള്‍പ്പെടുന്ന പ്രദേശ ങ്ങളുടെ ജനപ്രതിനിധിയെന്ന നിലയില്‍ നല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. അദ്ദേഹത്തിലൂടെ പൊതുസമൂഹത്തിനു ലഭിച്ച നന്മകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *