കൊച്ചി: മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മാതൃ ദൈവാലയമായ ചാത്യാത് മൗണ്ട് കാര്‍മല്‍ ദൈവാലയത്തില്‍ വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മി കത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ദൈവദാസ പ്രഖ്യാപനം നടന്നത്. മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസ പദവിയി ലേക്ക് ഉയര്‍ത്തികൊണ്ടുള്ള പേപ്പല്‍ അനുമതി ലത്തീനില്‍ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍ വായിച്ചു. തുടര്‍ന്ന് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.
കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല സുവിശേഷ പ്രഘോഷണം നടത്തി. കോട്ടപ്പുറം മുന്‍ മെത്രാന്‍ ഡോ.ജോസഫ് കാരിക്കശേരി, ആര്‍ച്ചുബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, നെയ്യാറ്റിന്‍കര മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ എന്നിവര്‍ സഹകാ ര്‍മികരായിരുന്നു.
മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെക്കുറിച്ച് ഇഗ്നേഷ്യസ് ഗോന്‍സാ ല്‍വസ് എഴുതിയ ജീവചരിത്ര ഗ്രന്ഥം ജസ്റ്റിസ് സുനില്‍ തോമസിന് നല്‍കി ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. എറണാകുളം സിഎസിയുടെ നേതൃ ത്വത്തില്‍ തയാറാക്കിയ കാസെറ്റ് പ്രകാശനവും നടന്നു. മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നാമകരണ പ്രാര്‍ത്ഥനയ്ക്ക് സിമിത്തേരിയില്‍ വച്ച് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നേതൃത്വം നല്‍കി. മോണ്‍സിഞ്ഞോറിന്റെ സ്മൃതിമണ്ഡ പത്തില്‍ ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ പുഷ്പാര്‍ച്ചന നടത്തി. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുള്ള 5000ത്തിലധികം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.
ദൈവദാസ പ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തില്‍ നിന്നും ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് നല്‍കി. തുടര്‍ന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നിന്നും മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ ഛായാചിത്ര പ്രയാ ണവും ഇതിനോട് കൂടിച്ചേര്‍ന്നു. എറണാകുളം ക്യുന്‍സ് വാക്ക്‌വേയില്‍ വച്ച് ചാത്യാത് ഇടവകാം ഗങ്ങള്‍ പ്രയാണങ്ങളെ സ്വീകരിച്ചു. മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ മാതൃ ദൈവാലയമായ ചാത്യാത് മൗണ്ട് കാര്‍മല്‍ ദേവാലയങ്കണത്തില്‍ വച്ച് വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍മാര്‍ ദീപശിഖയും ഛായാചിത്രവും സ്വീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *