കൊച്ചി: ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും ലജ്ജാ കരവും പ്രാകൃതവും പൈശാചികവുമായ അക്രമ പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്നതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ). മാസങ്ങളാ യി തുടരുന്ന ഈ ഭീകരാ വസ്ഥ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്ന വരാണ് യഥാര്‍ത്ഥത്തില്‍ ഈ ആക്രമണ ങ്ങള്‍ക്ക് മറുപടി പറയേണ്ടത്. സ്ത്രീകള്‍ ഇത്തര ത്തില്‍ ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നില്‍ രാജ്യ ത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരി മാരെ ഇത്തരം ക്രൂരതകള്‍ക്ക് വിട്ടു കൊടുത്തതിന് രാജ്യം ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ ഉണര്‍ന്ന് പ്രതികരിക്കണം. പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 21 വെള്ളി യാഴ്ച വൈകുന്നേരം വിവിധ കേന്ദ്രങ്ങളില്‍ വനിത കളുടെ നേതൃത്വത്തില്‍ സമാനമനസ്കരെയും സംഘടനകളെയും സഹകരിപ്പിച്ച് പ്രതികരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെഎല്‍സിഎ സംസ്ഥാന സമിതി ആഹ്വാനം ചെയ്തതായി പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു. കെഎല്‍സിഎ വനിതാ നേതാക്കളായ വിന്‍സി ബൈജു, അഡ്വ. മഞ്ജു ആര്‍എല്‍, ഷൈജ ടീച്ചര്‍, മോളി ചാര്‍ലി എന്നിവര്‍ നേതൃത്വം നല്‍കും.
Leave a Comment
Your email address will not be published. Required fields are marked with *