Follow Us On

16

January

2025

Thursday

കത്തോലിക്കാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭീതിയില്‍

കത്തോലിക്കാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭീതിയില്‍

ഭോപ്പാല്‍: മധ്യപ്രേദേശിലെ ജാബുവയില്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ റെയ്ഡ് നടത്തി മതപരിവര്‍ത്തനമാരോപിച്ച് മധ്യപ്രദേശിലെ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ടീം പിടിച്ചുകൊണ്ടുപോയ കുട്ടികള്‍ ഇപ്പോള്‍ ഭയാശങ്കയില്‍. രണ്ട് പെണ്‍കുട്ടികളെ ജൂലൈ അവസാനവാരം വിട്ടയച്ചു. ഒരു പെണ്‍കുട്ടിയെ നേരത്തെ വിട്ടയച്ചിരുന്നു.

ജാബുവ ഡിസ്ട്രിക്റ്റ് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഹോസ്റ്റലില്‍ താമസിപ്പിച്ച തങ്ങളോട് തടവുകാരോടെന്നപോലെയാണ് പെരുമാറിയതെന്ന് കുട്ടികള്‍ പറഞ്ഞു. രാജസ്ഥാനില്‍നിന്നുള്ള കുട്ടികള്‍ മധ്യപ്രദേശിലെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നു. തങ്ങള്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ എത്തിയത് പഠിക്കാന്‍ മാത്രമാണെന്ന് ഇന്‍സ്‌പെക്ഷന്‍ ടീമിനോട് അവര്‍ പറഞ്ഞങ്കിലും അവരെ മതം മാറ്റി കന്യാസ്ത്രീമാരാക്കാന്‍ കൊണ്ടുവന്നതാണെന്നാണ് ചൈല്‍ഡ് ലൈനിന്റെ ആരോപണം.

അവരെ വീണ്ടും പിടിച്ചുകൊണ്ടു പോകുമെന്ന് പേടിയുള്ളതിനാല്‍ പഠനം തുടരേണ്ടതില്ലെന്നാണ് ഒരു പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. ക്രിസ്ത്യാനി ആയതുകൊണ്ടുമാത്രമാണ് ഇതുപോലെ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതെന്നും അദ്ദേഹം പങ്കുവെച്ചു.
ഇത് മധ്യപ്രദേശിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തുന്നതിനുള്ള മതമൗലികവാദികളുടെ നാളുകളായുള്ള പീഠനത്തിന്റെ ഭാഗമാണെന്ന് കുട്ടികളുടെ അമ്മാവനും ഉദയ്പൂര്‍ രൂപതാവൈദികനുമായ ഫാ. ബാസില്‍ മാക്വാന പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?