മരാക്കേഷ്: ഭൂകമ്പത്തിൽ കേഴുന്ന സെൻട്രൽ മൊറോക്കോയിലെ ജനങ്ങളോട് പ്രാത്ഥനയിൽ ഐക്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. വെള്ളിയാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ദുരന്തത്തിന്റെ ആദ്യദിനം തന്റെ ദുഃഖം പ്രകടിപ്പിക്കാൻ ടെലിഗ്രാം സന്ദേശം അയച്ച പാപ്പ, ഇന്നലെ വത്തിക്കാിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലും ഭൂകമ്പത്തിൽ മരണമടഞ്ഞവർക്കും ദുരന്തം ബാധിച്ചവർക്കുമായി പ്രത്യേക പ്രാർത്ഥന നടത്തി.
6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യ തലസ്ഥാനമായ മരാക്കേഷിനെയും സമീപ പ്രദേശങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2100 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. മാരാകേഷിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും 30 ലക്ഷത്തിൽപ്പരം പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരോടും ദുരിതനിവാരണ പ്രവർത്തകരോടും നന്ദി പറഞ്ഞ പാപ്പ, എല്ലാവരുടെയും ആത്മാർത്ഥമായ സഹായം ഈ ദുരന്ത നിമിഷത്തിൽ മൊറോക്കൻ ജനതക്കുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി റെഡ് ക്രോസ് അവരുടെ 1.1 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഭൂകമ്പമേഖലയിലെ റോഡ് സംവിധാനങ്ങൾ തകർന്നടിഞ്ഞത് ദുരന്തസ്ഥലത്തേക്ക് എത്താനുള്ള രക്ഷാപ്രവർത്തകരുടെ പരിശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. പ്രകൃതിദുരന്തത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസങ്ങൾ അതിജീവിച്ചവരെ കണ്ടെത്തുന്നതിനുള്ള നിർണായക സമയമാണെന്ന് ദുരിതാശ്വാസ സംഘടനകൾ പറയുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
Leave a Comment
Your email address will not be published. Required fields are marked with *