Follow Us On

27

July

2024

Saturday

വിശുദ്ധ ആൻഡ്രൂ കിം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക്

വിശുദ്ധ ആൻഡ്രൂ കിം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക്

വത്തിക്കാൻ സിറ്റി: കൊറിയയിലെ ആദ്യ തദ്ദേശീയ വിശുദ്ധനും രാജ്യത്തിന്റെ മധ്യസ്ഥനുമായ വിശുദ്ധ ആൻഡ്രൂ കിം ടായ് ഗോണിന്റെ തിരു സ്വരൂപം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിക്കുന്നതിന് ഫ്രാൻസിസ് പാപ്പാ അനുവാദം നൽകി. വൈദികർക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനും കൊറിയൻ മെത്രാനുമായ കർദിനാൾ ലസാരോ യൂ ഹേയുങ്ങ് സിക്കിന്റെ നിർദ്ദേശം പാപ്പാ അംഗീകരിക്കുകയായിരുന്നു.

വിശുദ്ധന്റെ രക്തസാക്ഷിത്വ വർഷികമായ സെപ്തംബര് 16ന് നടക്കുന്ന പ്രത്യേക പ്രാർത്ഥനാമധ്യേ തിരുസ്വരൂപം ദേവാലയത്തിൽ സ്ഥാപിക്കും. കൊറിയയിൽ നിന്നുള്ള 300 അംഗ പ്രതിനിധി സംഘം ചടങ്ങുകളിൽ പങ്കെടുക്കും. ഫ്രാന്‍സിസ് പാപ്പ തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കൊറിയന്‍ സഭയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആദരവാണെന്നും കര്‍ദ്ദിനാള്‍ ലസാരോ പറഞ്ഞു.

കര്‍ദ്ദിനാള്‍ ലസാരോയാണ് മുഖ്യകാര്‍മ്മികത്വത്തിൽ പതിനാറാം തീയതി നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം, സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ ഉത്തരവാദിത്വമുള്ള കര്‍ദ്ദിനാള്‍ മൌരോ ഗാംബെട്ടി ദേവാലയത്തിന്റെ പ്രധാന ഹാളിനു പുറത്ത് സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന 6 ടണ്‍ ഭാരമുള്ള മാര്‍ബിള്‍ രൂപം വെഞ്ചരിക്കുന്നതോടെ പ്രതിഷ്ടകർമ്മങ്ങൾ അവസാനിക്കും. .

തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് 1821-ല്‍ ജനിച്ച വിശുദ്ധ ആന്‍ഡ്രൂ കിം കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പിന്നീട് മക്കാവോയില്‍ വൈദീക പരിശീലനം നടത്തുകയും 1836-ല്‍ സിയോളിലെ ആദ്യ മെത്രാനായിരുന്ന ജീന്‍ ജോസഫ് ജീന്‍ ബാപ്റ്റിസ്റ്റെയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കടുത്ത അടിച്ചമര്‍ത്തലിനിടയിലും തന്റെ ജന്മദേശത്ത് സുവിശേഷം പ്രഘോഷിക്കുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു.

സുവിശേഷവല്‍ക്കരണത്തിനായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ ജോസിയോണ്‍ ഭരണകാലത്തു തടവിലായ അദ്ദേഹം തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി 1846-ല്‍ രക്തസാക്ഷിത്വം വരിച്ചു. തലയറുത്ത് കൊല്ലപ്പെട്ട അദ്ദേഹത്തെ 102 കൊറിയന്‍ രക്തസാക്ഷികള്‍ക്കൊപ്പം 1984 മെയ് ആറിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ പാപ്പയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?