Follow Us On

27

April

2024

Saturday

കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ദരിദ്രരാജ്യമായ ചാഡ് മുൻനിരയിൽ

കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ദരിദ്രരാജ്യമായ ചാഡ്  മുൻനിരയിൽ

വത്തിക്കാൻ സിറ്റി: അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ്  അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. നിലവിലുള്ള കണക്കുകളനുസരിച്ചു പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ചാഡിൽ ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം  മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനംനൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ലോകത്തെ പന്ത്രണ്ടിൽ ഒരു അഭയാർത്ഥി ഇവിടെയാണ് എത്തിച്ചേരുന്നത്.  ജനസംഖ്യയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകൾ പ്രകാരം, പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ചാഡ്. അയൽരാജ്യമായ സുഡാനിൽ 2023 ഏപ്രിൽ പതിനഞ്ചിന് ആരംഭിച്ച പ്രതിസന്ധികളെത്തുടർന്ന്  നാലുലക്ഷത്തോളം അഭയാർത്ഥികളാണ് ചാഡിൽ എത്തിയത്  ചാഡിലുള്ള അഭയാർത്ഥികളിൽ ഭൂരിഭാഗവും കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിലെത്തിയവരാണ്.

അന്താരാഷ്ട്രനയങ്ങളുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും മറ്റു ഏജൻസികളുടെയും സഹായത്തോടെയാണ് ഇവർക്ക് ചാഡിലേക്കുള്ള കുടിയേറ്റവും താമസവും സാധ്യമായത്. സുഡാനിൽനിന്നുള്ള അഭയാർത്ഥികളോടുള്ള ചാഡ് സർക്കാരിന്റെ അയഞ്ഞ നിലപാട്, രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും, അവർക്ക് പൗരത്വം നൽകുമ്പോൾ, ചാഡ് പ്രസിഡന്റിന്റെ വംശവുമായുള്ള അവരുടെ ബന്ധം കണക്കിലെടുത്ത് രാജ്യത്തെ തിരഞ്ഞെടുപ്പുകളെ ഈ പുതിയ അഭയാർത്ഥികൾക്ക് സ്വാധീനിക്കാൻ കഴിഞ്ഞേക്കുമെന്നും  പ്രാദേശികവാർത്താ ഉറവിടങ്ങൾ പറയുന്നു. അഭയാർത്ഥികളിൽ ചിലർ പ്രാദേശിക സുരക്ഷാസേനയിൽ ചേർന്ന് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ കൂലിപ്പടയാളികളായി മാറിയേക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?