Follow Us On

26

December

2024

Thursday

‘സിനഡാലിറ്റി’യെക്കുറിച്ചുള്ള സിനഡിന് തുടക്കമായി

‘സിനഡാലിറ്റി’യെക്കുറിച്ചുള്ള സിനഡിന് തുടക്കമായി

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ലോകമെമ്പാടുനിന്നുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്കെടുക്കക്കുന്ന അസാധാരണ സമ്മേളനമായിട്ടാണ് സിനഡ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടക്കുന്ന സിനഡിന്റെ ആദ്യഘട്ടം ഈ മാസം 29 വരെ നീണ്ടുനിൽക്കും.

No photo description available.

‘പൊതുനന്മക്കു വേണ്ടിയുള്ള ദൗത്യനിർവഹണത്തിലെ കൂട്ടായ്മയും പങ്കാളിത്തവും’ എന്ന ആപ്തവാക്യവുമായി ആരംഭിച്ചിരിക്കുന്ന സിനഡിൽ 370 പേരാണ് പങ്കെടുക്കുന്നത്. 370 പേരിൽ 300 പേർ ബിഷപ്പുമാരും 70 പേർ സാധാരണ വിശ്വാസികളുടെ പ്രതിനിധികളുമാണ്. ‘ദൈവ ശാസ്ത്ര പഠനങ്ങളുടെ പിൻബലമില്ലാത്ത സാധാരണക്കാരുടെ ഉൽക്കണ്ഠ വർദ്ധിപ്പിക്കുന്ന വിധം വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വ്യാഖ്യാനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന വർത്തമാനകാല ജീവിതത്തിൽ യഥാർത്ഥ സത്യത്തിലേക്ക് ഒന്നിച്ചുനീങ്ങുക എന്നതാണ് സിനഡിന്റെ ലക്ഷ്യം.

May be an image of Piazza di Spagna

വൈരുധ്യങ്ങളുടെ പ്രവാഹത്തിൽ ഒന്നിച്ചുനിൽക്കാനുള്ള അവസരം തേടലാണ് സിനഡിൽ സംഭവിക്കുക. ക്രിസ്തുവിന്റെ മൗതിക ശരീരത്തിന്റെ കൂട്ടായ്മയിലും ദൈവജനത്തിന്റെ മിഷനറി യാത്രയിലുമുള്ള ദൈവാത്മാവിന്റെ പ്രവർത്തനമാണ് സിനഡാലിറ്റി, ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി.സിനഡിന് മുന്നോടിയായി ‘X’ പ്ലാറ്റുഫോമിൽ പങ്കുവെച്ച തന്റെ സന്ദേശത്തിൽ സിനഡൽ പ്രക്രിയയുടെ സാരാംശം നാം ഒരിക്കലും കാണാതെ പോകരുതാത്ത ഒരു അടിസ്ഥാന സത്യത്തിലാണെന്നും അതിന്റെ ലക്ഷ്യം,ദൈവഹിതം ശ്രവിക്കുകയും മനസ്സിലാക്കുകയും പ്രവർത്തികമാക്കുമാകയാണെന്നും പറഞ്ഞു.

May be an image of 2 people, Piazza di Spagna and the Basilica of the National Shrine of the Immaculate Conception

സിനഡിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിശുദ്ധ ബലിമധ്യേ,ആഗോളതലത്തിൽ ഉയർന്നുവരുന്ന പുതിയ വെല്ലുവിളികളുടെ മധ്യേ രാഷ്ട്രീയവും പ്രത്യയശാസ്ത്ര പരവുമായ പക്ഷംചേരലുകൾ ഒഴിവാക്കിയും കടുംപിടുത്തം ഉപേക്ഷിച്ചുകൊണ്ടും സ്വതവേ വിഘടിതമായ ഈ ലോകത്തിൽ ഊഷ്മളവും എല്ലാവരെയും സ്വീകരിക്കാൻ തക്കവിധം തുറവിയുള്ളതുമായ സാന്നിധ്യമായി സഭ മാറേണ്ടതുണ്ടെന്ന് ഫ്രാൻസിസ് പാപ്പ അഭിപ്രായപ്പെട്ടു.ഇതൊരു പാർലമെന്ററി യോഗമോ നവീകരണ പദ്ധതി നടപ്പാക്കാനായുള്ള ഒത്തുചേരലോ അല്ല.പീഡിതരെയും അടിച്ചമർത്തപ്പെട്ടവരെയും ചേർത്തുപിടിക്കുകയും പിതാവിനെ ആദരിക്കുകയും ചെയ്യുന്ന യേശുവിന്റെ ദൃഷ്ടിയോടെ ഒന്നിച്ചു നടക്കുകയാണ് നാമിവിടെ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

May be an image of 7 people

ഫ്രാൻസിസ് പാപ്പ 2020 മാർച്ചിൽ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് മൂന്ന് വർഷത്തെ മുന്നൊരുക്കങ്ങൾക്കൊടുവിലാണ് സിനഡിന് ആരംഭം കുറിച്ചിരിക്കുന്നത്. ഓരോ കത്തോലിക്കാ വിശ്വാസിക്കും തന്റെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുന്ന ഈ സിനഡ്, ഇതുവരെ നടന്നിട്ടുള്ള മറ്റെല്ലാ സിനഡുകളിൽ നിന്നും വ്യത്യസ്തമായി അതിന്റെ മുന്നൊരുക്കം കൊണ്ടും ‘സിനഡാലിറ്റി’ എന്ന വാക്കിന്റെ അതിവിസ്തൃതമായ ഉപയോഗം കൊണ്ടും സഭാ തലങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു.

സിനഡിന് മുന്നോടിയായി പങ്കെടുക്കാനെത്തിയ അംഗങ്ങൾക്കും പ്രത്യേക ക്ഷണിതാക്കൾക്കുമായി നാലുദിവസം നീണ്ടു നിന്ന ധ്യാനം വത്തിക്കാനിൽ സംഘടിപ്പിച്ചിരുന്നു. ആഗോള ശ്രദ്ധ ആകർഷിച്ച ലവ് ദത്തോസിയുടെ രണ്ടാം പതിപ്പും ഈ സിനഡിൽ പുറത്തിറങ്ങും. കാലാവസ്ഥാ വ്യതിയാനത്തിൽ ഊന്നി നിന്നുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ച പാപ്പയുടെ വാക്കുകൾക്ക് ലോകം കാതോർക്കുമെന്നുറപ്പ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?