മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളെ പരിക്ഷയ്ക്കിടെ ഇസ്ലാമിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി പിതാവ് പൊലിസില്‍ പരാതിനല്കി. ഈജിപ്തിലെ അസ്യൂത് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 21 കാരി ഐറിന്‍ ഇബ്രാഹിമിന്‍ ഷെഹതയെയാണ് ജനുവരി 22ന് പരീക്ഷ ദിവസങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോയത്. ഇസ്ലാമിലേക്ക് മതംമാറ്റാനായി രാജ്യത്തെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധികൃതര്‍ സഹായത്തോടെയാണ് മകളെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്
പെണ്‍കുട്ടി കരഞ്ഞുകൊണ്ട് സഹോദരന് ഫോണ്‍ ചെയ്തതായി പിതാവ് പറഞ്ഞു. താന്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി തന്നെ രക്ഷിക്കണമെന്നും അല്ലായെങ്കില്‍ താന്‍ മരിച്ചുവെന്ന് കരുതിയാല്‍ മതിയെന്നും സഹോദരനോട് പറഞ്ഞു. ഇതിനിടയില്‍ ഒരാള്‍ ആക്രോശിച്ചുകൊണ്ട് ഫോണ്‍ വാങ്ങി കട്ട് ചെയ്തു. ഫെബ്രുവരിയിലാണ് ഐറിന്റെ ഫോണ്‍കോള്‍ എത്തിയത്. അവള്‍ സോഹാജ് നഗരത്തിലാണ് ഉള്ളതെന്ന് മനസിലാക്കി അവിടുത്തെ പോലീസ് സ്റ്റേഷനില്‍ പിതാവ് പരാതിപ്പെട്ടു. എന്നാല്‍ തട്ടിക്കൊണ്ടുപോയവരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടെന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് പീതാവിനെ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്.
ഫെബ്രുവരി 21നു ഐറിനെ അവിടെനിന്നും മാറ്റിയെന്ന് ഉദ്യോഗസ്ഥര്‍ കുടുംബത്തോട് പറഞ്ഞു. അസ്യൂത് ഗവര്‍ണറേറ്റിലെ മുസ്ലിം ബ്രദര്‍ഹുഡ് ശരിയത്ത് അസോസിയേഷന്‍ എന്ന സംഘടനയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഒരാള്‍ വെളിപ്പെടുത്തി. പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഒരാളുടെ മേല്‍ കുറ്റം ചുമത്തിയെങ്കിലും, പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശം പെരുമാറ്റമാണ് സുരക്ഷാ വിഭാഗം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗേറ്റ്‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ റെയ്മണ്ട് ഇബ്രാഹിം പറഞ്ഞു.
ഐറിന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു മുസ്ലിം വ്യക്തിയോടൊപ്പം ഒളിച്ചോടി പോയതാണെന്നാണ് പോലീസ് തീര്‍ത്തും നിരുത്തരവാദപരമായി വാദിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയെന്നും എങ്ങനെയും രക്ഷിക്കണമെന്നും കരഞ്ഞുകൊണ്ട് വിളിച്ച് പറഞ്ഞ കാര്യം എങ്ങനെ സംഭവിച്ചുവെന്ന മാതാപിതാക്കളുടെ ചോദ്യത്തിനുമുമ്പില്‍ പോലീസിന് ഉത്തരംമുട്ടുകയാണ്. ഓടിപ്പോകാനാണെങ്കില്‍ പരീക്ഷകള്‍ നടക്കുന്നതിനിടയില്‍ പോകേണ്ടതില്ലല്ലോ. യാത്രയ്ക്ക് ആവശ്യമായ സാധനങ്ങള്‍ പോലും എടുക്കാതെ കയ്യിലുള്ള ചികിത്സാ സംബന്ധമായ വസ്തുക്കള്‍ മാത്രം കൊണ്ട് എന്തിനാണ് പെണ്‍കുട്ടി പോയതെന്ന് പിതാവ് ചോദ്യം ഉന്നയിച്ചു.
പെണ്‍കുട്ടി എവിടെയാണെന്ന് അധികൃതര്‍ക്ക് അറിയാമെങ്കിലും അവര്‍ അത് വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി കുടുംബത്തെ അവര്‍ കബളിപ്പിക്കുകയാണെന്നും ഇബ്രാഹിം പറഞ്ഞു. കോപ്റ്റിക്ക് സോളിഡാരിറ്റി സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മനുഷ്യക്കടത്തിന് സമാനമായ ഇത്തരം അഞ്ഞൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈവിധത്തിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ പോലും അധികൃതര്‍ തയാറാകുന്നില്ലെന്ന ആരോപണവും നിലവിലുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *