'സ്പാനിഷ് കോള്‍ബേ' ഉള്‍പ്പടെ ഫ്രാന്‍സിലും സ്പെയിനിലുമായി 174 പുതിയ വാഴ്ത്തപ്പെട്ടവര്‍; ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- December 16, 2025

അബുജ/നൈജീരിയ: ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില്‍ സഹായമെത്രാന്‍ ഏണസ്റ്റ് ഒബോഡോ അര്‍പ്പിച്ച ദിവ്യബലിയില്‍ കൗമാരക്കാരും മുതിര്‍ന്നവരുമുള്‍പ്പടെ സ്ഥൈര്യലേപനം സ്വീകരിച്ചത് 983 പേര്‍. പരിശുദ്ധാത്മാവിന് സമര്‍പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് ഇത്രയധികം പേര്‍ ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്വര്‍ഗീയമായ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ് ഒബോഡോ പറഞ്ഞു. ‘ദൈവം രൂപതയില്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’
READ MORE
റോം: ബംഗ്ലാദേശില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച് മിഷനറി ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ) സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തു. റോമില്‍ നടന്ന ജനറല്‍ അസംബ്ലിയിലാണ് നിലവില്‍ ദക്ഷിണേഷ്യയുടെ റീജിയണല്‍ സുപ്പീരിയറായി സേവനം ചെയ്യുന്ന 62 കാരനായ ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തത്. ബംഗ്ലാദേശില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ഫാ. ഫ്രാന്‍സെസ്‌കോ തലസ്ഥാനമായ ധാക്കയില്‍ മദ്യപാനികള്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും വേണ്ടി സ്വയം സഹായ ഗ്രൂപ്പുകള്‍ സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പൂനെയിലും അദ്ദേഹം
READ MORE
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ കെസിഎസ്എല്‍ പ്രവര്‍ത്തനവര്‍ഷം കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ആനിമേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കോട്ടപ്പുറം രൂപതാ കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. സിബിന്‍ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതാ കെസിഎസ്എല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ജോബി സിടിസി, ആന്‍സലീന ആന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
READ MORE
കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക പോലും ചെയ്യാതെ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം കൊടുത്തു എന്നു പറയുന്ന സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം ഇറക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. വരും തിരഞ്ഞെടുപ്പുകളില്‍ ഈ അവഗണനയുടെ പ്രതിഫലനം ഉണ്ടാകുമെന്നും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കു മെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം പ്രഖ്യാപിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തോടുള്ള സര്‍ക്കാര്‍ സമീപനം അത്യന്തം നിരാശാജനകമാണെന്ന് മാര്‍ ഇഞ്ചനാനിയില്‍
READ MOREDon’t want to skip an update or a post?