Follow Us On

28

November

2024

Thursday

Author's Posts

  • മതാധ്യാപകര്‍ക്കുവേണ്ടി  ഫ്രാന്‍സിസ് പാപ്പ പ്രത്യേക  പ്രാര്‍ത്ഥന നടത്തി

    മതാധ്യാപകര്‍ക്കുവേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍, ലോകമെമ്പാടുമുള്ള മതാധ്യാപകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ആശംസകള്‍ അര്‍പ്പിച്ചു. പത്താം പിയൂസ് പാപ്പയുടെ ഓര്‍മ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളില്‍ ആഘോഷിക്കുന്നു. തദവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ, മതാധ്യാപകരെ ഓര്‍ക്കുവാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം എടുത്തു പറഞ്ഞത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് പാപ്പയുടെ വാക്കുകള്‍ സദസിലുള്ളവര്‍ സ്വീകരിച്ചത്. ‘ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി

    READ MORE
  • 1500 എന്‍ജിഒ കളുടെ അനുമതി റദ്ദ് ചെയ്ത് ഒര്‍ട്ടേഗ ഭരണകൂടം:  മുഴുവന്‍ സമ്പാദ്യവും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടും

    1500 എന്‍ജിഒ കളുടെ അനുമതി റദ്ദ് ചെയ്ത് ഒര്‍ട്ടേഗ ഭരണകൂടം: മുഴുവന്‍ സമ്പാദ്യവും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടും0

    മാനാഗ്വ/നിക്കാരാഗ്വ: 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കി, ഈ എന്‍ജിഒകളുടെ കീഴിലുള്ള മുഴുവന്‍ പണവും സ്ഥാവരജംഗമ വസ്തുക്കളും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടാനുള്ള ഉത്തരവിറക്കി നിക്കാരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. കാരിത്താസ് ഗ്രാനാഡാ ഉള്‍പ്പടെയുടെ കത്തോലിക്ക സന്നദ്ധസംഘടനകളുടെയും ഇവാഞ്ചലിക്കല്‍ സംഘടനകളുടെയുംം എന്‍ജിഒകളും അനുമതി റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇതാദ്യമായാണ് ഇത്രയധികം എന്‍ജിഒകളുടെ അനുമതി ഗവണ്‍മെന്റ് ഒറ്റയടിക്ക് റദ്ദാക്കുന്നത്. ഓഗസ്റ്റ് 15ന് ശേഷം രണ്ട് കത്തോലിക്ക വൈദികരെ കൂടെ നിക്കാരാഗ്വന്‍ ഭരണകൂടം റോമിലേക്ക് നാട് കടത്തിയതായും മൊസൈക്കോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    READ MORE
  • നിശബ്ദമായി പ്രാര്‍ത്ഥിച്ച ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്തതിന് പരിഹാരമായി 13,000 പൗണ്ട്  നല്‍കി യുകെ പോലീസ്

    നിശബ്ദമായി പ്രാര്‍ത്ഥിച്ച ക്രൈസ്തവ യുവതിയെ അറസ്റ്റ് ചെയ്തതിന് പരിഹാരമായി 13,000 പൗണ്ട് നല്‍കി യുകെ പോലീസ്0

    ബ്രിമിംഗ്ഹാം/ഇംഗ്ലണ്ട്: ബ്രിമിംഗ്ഹാമിലെ അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയ ഇസബല്‍ വോഗന്‍ സ്പ്രൂസിനെ രണ്ട് തവണ അറസ്റ്റ ചെയ്തതിന് പരിഹാരമായി   13,000 പൗണ്ട് നല്‍കി  വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ്.  അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണില്‍ പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള നടപടികളുമായി യുകെ ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതിനിടെയാണ് യുകെ പോലീസ് 13,000 പൗണ്ട് ഇസബലിന് നഷ്ടപരിഹാരമായി നല്‍കിയത്. 2022 ഡിസംബര്‍ മാസത്തിലാണ് യുകെയിലെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ ഇസബലിനെ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ പുറത്ത്

    READ MORE
  • സജീവമാണ്  കസാഖിസ്ഥാനിലെ  കത്തോലിക്കാ സമൂഹം

    സജീവമാണ് കസാഖിസ്ഥാനിലെ കത്തോലിക്കാ സമൂഹം0

    വത്തിക്കാന്‍ സിറ്റി: മദ്ധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹം ഉപവിപ്രവര്‍ത്തനത്തിലും കലാരംഗത്തും മുന്‍നിരയിലാണെന്ന് അവിടുത്തെ കരഖണ്ട രൂപതയുടെ സഹായമെത്രാന്‍ യെവ്‌ജെനി ത്സിങ്കോവ്‌സ്‌ക്കി. മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷമുള്ള കസാഖ്സ്ഥാനില്‍ ചെറിയൊരു സമൂഹം മാത്രമായ കത്തോലിക്കാസഭയുടെ ജീവസുറ്റ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയയായിരുന്നു അദ്ദേഹം. പൊതുവായിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സഭാസംവിധാനങ്ങള്‍ക്കകത്ത് വിശ്വാസാവിഷ്‌ക്കാരത്തിനു തങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്ന് ബിഷപ്പ് യെവ്ജനി വെളിപ്പെടുത്തി. യേശുവിനെ എല്ലാവരിലും എത്തിക്കുക എന്ന ഉത്തരവാദിത്വത്തെക്കുറിച്ച് തങ്ങള്‍ക്ക് അവബോധം ഉണ്ടെന്നും കസാഖ്സ്ഥാനിലെ സമൂഹമാകുന്ന ഉദ്യാനത്തിലെ ഒരു മുകുളം മാത്രമാണ് ഇവിടുത്തെ കത്തോലിക്കസഭയെന്നും

    READ MORE

Latest Posts

Don’t want to skip an update or a post?