മറിയാമ്മ ജോൺ (73), ഷാരോൺ വില്ല, തിരുവനന്തപുരം
- Obituary, Uncategorized
- July 21, 2025
കൊച്ചി: ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്ത്തകരായ ആശാവര്ക്കര് നടത്തുന്ന സമരം ഒത്തുതീര്ക്കുവാന് ഫലപ്രദമായി സര്ക്കാര് ഇടപെടണമെന്ന് കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാനസമിതി സര്ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അന്യോന്യം പഴിചാരാതെ സമരം ചെയ്യുന്ന ആശാവര്ക്കരുടെ ന്യായമായ ആവശ്യങ്ങള് അനുവദിച്ചുകൊടുക്കുവാനും അവകാശങ്ങള് സംരക്ഷിക്കാനും സര്ക്കാരുകളുടെ കടമ നിര്വഹിക്കണമെന്ന് കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില് ജോണ് ഫ്രാന്സിസ്, ജനറല് സെക്രട്ടറി വി.സി ജോര്ജ്ജ് എന്നിവര് ആവശ്യപ്പെട്ടു.
READ MOREകൊച്ചി: കൊച്ചി അന്തര്ദ്ദേശീയ വിമാനത്താവളം കേന്ദ്രീകരിച്ച് കേരളത്തിലെ ടാക്സി-ഓട്ടോ ഡ്രൈവര്മാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി 2,000-ല് ആരംഭിച്ച സാരഥിയുടെ രജത ജൂബിലി ആഘോഷിച്ചു. കെസിബിസിയുടെ ജെപിഡി കമ്മിഷന് ചെയര്മാന് ബിഷപ് മാര് ജോസ് പുളിക്കല് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബസി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില് അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിലുള്ള സാരഥിയുടെ അംഗങ്ങളും, ആനിമേറ്റേഴ്സും യോഗത്തില് പങ്കുചേര്ന്നു. സാരഥിയുടെ സ്ഥാപകരായ ഫാ. വര്ഗീസ് കരിപ്പേരി, സെബാസ്റ്റ്യന്
READ MOREകാഞ്ഞിരപ്പള്ളി: വി.യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില് നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില് കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാന് പിതാക്കന്മാര് ശ്രദ്ധിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്. ജോസഫ് പൗവ്വത്തിലിന്റെ രണ്ടാം ചരമവാര്ഷികം, പിതൃവേദി രൂപതയില് സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്റര് ഓഡിറ്റോറിയ ത്തില് നടന്ന പിതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലിവര്ഷം തിരിഞ്ഞുനോട്ടത്തിന്റെയും നന്ദിപ്രകാശന ത്തിന്റെയും പുത്തന്തീരുമാനങ്ങള് എടുക്കേണ്ടതിന്റെയും
READ MOREകാഞ്ഞിരപ്പള്ളി: മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന് മനസിലാക്കുകയും, സഹപ്രവര്ത്തകന്റെ ജീവന് രക്ഷിക്കാനായി വന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില് വെടിവച്ചുകൊല്ലുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്, അതു വനപാലകരുടെ ആയാലും ഉദ്യോഗസ്ഥരുടെ ആയാലും പൊതുപ്രവര്ത്തകരുടെ ആയാലും കര്ഷകരുടെ ആയാലും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിവേകപൂര്വം പ്രവര്ത്തിച്ച ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും കാഞ്ഞിരപ്പള്ളി കാര്ഷികജില്ല എക്സിക്യൂട്ടീവ് യോഗം പറഞ്ഞു. 27 ന് നടക്കുന്ന ഇന്ഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ല അസംബ്ലിയോടനുബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് ഉദ്യോഗസ്ഥരെ ഇന്ഫാം അഭിനന്ദിച്ചത്.
READ MOREDon’t want to skip an update or a post?