Follow Us On

15

September

2025

Monday

Author's Posts

  • സമാധാനത്തിന്റെയും ധാര്‍മികതയുടെയും  ശബ്ദം മുറിഞ്ഞുപോയി: കാത്തലിക് ഫെഡറേഷന്‍

    സമാധാനത്തിന്റെയും ധാര്‍മികതയുടെയും ശബ്ദം മുറിഞ്ഞുപോയി: കാത്തലിക് ഫെഡറേഷന്‍0

    കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തോടെ ലോക സമാധാനത്തിന്റെയും ധാര്‍മികതയുടെയും ശബ്ദം മുറിഞ്ഞു പോയി എന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെ സി എഫ് ) സംസ്ഥാന കമ്മിറ്റി. കാലഘട്ടത്തിന്റെ തിന്മകള്‍ക്കും അനീതികള്‍ക്കും എതിരെ ക്രിസ്തുവിന്റെ നാവായി മാറാനും ലാളിത്യത്തിന്റെയും എളിമയുടെയും കരങ്ങളായി മാറി ലോകത്തിനു പുത്തന്‍ പ്രത്യാശപകരാനും കഴിഞ്ഞ യഥാര്‍ത്ഥ അപ്പസ്‌തോലനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയുടെ നവീകരണത്തിനും പുരാതന യാഥാസ്ഥിതിക ചിന്തകള്‍ക്കുമപ്പുറം മനുഷ്യസ്‌നേഹമായിരിക്കണം ക്രൈസ്തവന്റെ മുഖം എന്ന് പഠിപ്പിച്ച മഹാനായ സഭാ തലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ എന്ന്

    READ MORE
  • അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു

    അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും അവസാനമായി ഫോണിലൂടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഒരു ക്രൈസ്തവസമൂഹത്തോടായിരുന്നു. ഏതു നിമിഷവും തങ്ങള്‍ക്ക് മുകളില്‍ വന്ന് പതിച്ചേക്കാവുന്ന ഒരു ബോംബിലോ മിസൈല്‍ ആക്രമണത്തിലോ പൂര്‍ണമായി ഉന്മൂലനം ചെയ്യ പ്പെടാവുന്ന ഗാസയിലെ ഏക കത്തോലിക്ക് ഇടവകയിലേക്കായിരുന്നു മരണത്തിന് രണ്ട് ദിവസം മുമ്പ് പാപ്പയുടെ വിളി എത്തിയത്. ‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കുന്നുതായും പറഞ്ഞ പാപ്പ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയും പ്രകടിപ്പിച്ചു,’ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി

    READ MORE
  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന

    READ MORE
  • ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ

    ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ0

    കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയന്‍ കോളജില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന വൈദിക ദിനം ഫ്രാന്‍സിസ് പാപ്പയുടെ അനുസ്മരണ യോഗമായാണ് നടത്തിയത്. ആര്‍ദ്രതയോടെ സഭാ നൗകയെ നയിക്കുകയും സുവിശേഷത്തിന്റെ സന്തോഷം ധീരമായി പങ്കുവയ്ക്കുകയും ചെയ്ത  ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ശിഷ്യത്വത്തിന്റെ നല്ല മാതൃകയായിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. രൂപത പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം  ഫ്രാന്‍സിസ് പാപ്പ അനുസ്മരണ സന്ദേശം നല്‍കി. 

    READ MORE

Latest Posts

Don’t want to skip an update or a post?