ജീവിതം മുഴുവന്‍ മിഷനുവേണ്ടി
- Featured, LATEST NEWS, നോട്ടത്തിനപ്പുറം
- January 16, 2025
ജയ്‌മോന്‍ കുമരകം കുറെനാളുകളായി മാധ്യമശ്രദ്ധ കത്തോലിക്കാ സഭയിലേക്കാണ്. സഭയുടെ കൗദാശിക വിഷയങ്ങള്‍, സഭാ നേതൃത്വത്തിന്റെ രഹസ്യതീരുമാനങ്ങള്‍ ഇതെല്ലാം വന്‍തോതില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാത്രവുമല്ല സഭാകേന്ദ്രങ്ങളില്‍ നിന്നല്ലാതെ വഴിയേ കിട്ടുന്ന വിവരങ്ങള്‍ പോലും പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിക്കുന്നതും സാധാരണമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തിരഞ്ഞെടുപ്പ്. അതീവ രഹസ്യവും പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുവോളം പ്രചരിക്കപ്പെട്ടത് തെറ്റിധാരണാജനകമായ വിവരങ്ങള്‍. ഒരു പൊതുതിരഞ്ഞെടുപ്പിന് സമാനമെന്നവണ്ണമുള്ള വോട്ടിംഗ് രീതികളാണ് സോഷ്യല്‍ മീഡിയയിലെല്ലാം
ജയ്‌മോന്‍ കുമരകം മധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയില്‍ ഭൂയിബെല്‍ ഗ്രാമത്തിലെ ‘കാഞ്ചബൈഡ’ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകുന്നു. 1902ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗമായ ബ്രദര്‍ പൗലോസും കൂട്ടരുമാണ് ആദ്യമായി ഇവിടെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ബ്രദര്‍ പൗലോസിന് കാഞ്ചബൈഡ മലമുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പതിവായി ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാകണം അദേഹം അവിടെ മാതാവിന്റെ മനോഹരമായൊരു ഗ്രോട്ടോ നിര്‍മിച്ചു. തന്റെ ദൗത്യത്തിന്റെ ഭാഗമായി മലമുകളില്‍ കുഷ്ഠരോഗികളെ എത്തിച്ച് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാല്‍ കുഷ്ഠരോഗികളോടുള്ള അദേഹത്തിന്റെ സ്‌നേഹം കണ്ട് തെറ്റിദ്ധരിച്ച
ജെയ്‌മോന്‍ കുമരകം വില്‍ക്കുന്നവനും വാങ്ങുന്നവനും ഉപയോഗമില്ല. എന്നാല്‍ ഉപയോഗിക്കുന്നവന്‍ അറിയുന്നുമില്ലെന്ന് ശവപ്പെട്ടിയെക്കുറിച്ചൊരു പഴമൊഴിയുണ്ട്. ആയിരക്കണക്കിന് മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്താലും സ്വന്തം മരണം കാണാന്‍ ആര്‍ക്കും ഭാഗ്യമില്ലെന്ന് സാരം. അങ്ങനെ പറയാന്‍ വരട്ടെ. സൗത്ത് കൊറിയയിലെ ജനങ്ങളോട് മാത്രം ഇങ്ങനെ പറയരുത്. കാരണം സ്വന്തം മരണത്തെ അവര്‍ ഒരുക്കത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 2012ലാണ് സൗത്ത് കൊറിയയില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്. ഇതുവരെ 25,000 പേര്‍ ഈ വിധം ശവപ്പെട്ടിയില്‍ക്കിടന്ന് സ്വന്തം മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കാളിയായിരിക്കുന്നു. ഇങ്ങനെ
അടുത്തനാളിലാണ് കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് നിപ്പ വീണ്ടുമെത്തിയത്. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ മരണമടഞ്ഞതോടെ നിപ്പയെക്കുറിച്ചുളള ഭയം ജനങ്ങളില്‍ നിറഞ്ഞു. വവ്വാലില്‍ നിന്നാണ് രോഗബാധക്ക് കാരണമായ വൈറസ് പടര്‍ന്നതെന്ന അധികൃതരുടെ വിശദീകരണം വന്നതോടെ വെട്ടിലായത് സാധാരണക്കാരായ കര്‍ഷകരാണ്. വിളവെടുപ്പ് തുടങ്ങിയ പഴങ്ങളെല്ലാം പെട്ടെന്നുതന്നെ ആര്‍ക്കും വേണ്ടെന്നായി. വിപണിയില്ലാതെ വന്ന കര്‍ഷകരുടെ ദുരിതത്തിനും അറുതിയില്ലെന്നായി. ബാങ്കില്‍ നിന്നും ലോണെടുത്ത് കൃഷി നടത്തിയ കര്‍ഷകന്‍ ഇന്ന് ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളോ പ്രകൃതി ദുരന്തങ്ങളോ കര്‍ഷകന്റെ നട്ടെല്ല് തല്ലിത്തകര്‍ക്കുന്നു.
Don’t want to skip an update or a post?