വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന 'ദി ഫെയ്സ് ഓഫ് ഫെയ്സ്ലെസ്' 21ന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യും
- ASIA, Featured, INDIA, Kerala, LATEST NEWS
- November 12, 2025

തൃശൂര്‍: സഭയും സമുദായവും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍. സീറോ മലബാര്‍ സഭയുടെ സമുദായസംഘ ടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 106-ാം ജന്മദിനാ ഘോഷങ്ങള്‍ നടക്കുന്ന അരുവിത്തുറയിലേക്കുള്ള പതാക പ്രയാണം തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബി കാക്കശേരി എന്നിവര്‍ക്ക് പതാക കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അതിരൂപതാ ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൂത്തൂര്‍,

കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാ ലയമായ പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു. വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്‍കുന്നത്. വ്യക്തിത്വവികസനം, ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ജാതിമതഭേദമില്ലാതെ, 20വയസു

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള നേതൃസംഗമം മെയ് 12-ന് എരുമേലി അസംപ്ഷന്‍ ഫൊറോന ദൈവാലയത്തില്‍ നടക്കും. എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കുടുംബക്കൂട്ടായ്മ ലീഡേഴ്‌സും പങ്കെടുക്കുന്ന സംഗമം രാവിലെ ഒമ്പതിന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍, ഇടുക്കി രൂപത

പാലാ: ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത നേഴ്‌സുമാരെ ലോക നേഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് കാവുംകണ്ടം മാതൃവേദി യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ ആദരിച്ചു. കൊച്ചുറാണി ജോഷി ഈരുരിക്കല്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം നേഴ്‌സസ് ദിന സന്ദേശം നല്‍കി. അര്‍പ്പണ മനോഭാവത്തോടും ആത്മാര്‍ത്ഥതയോടും കൂടി ആതുരമേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാം നേഴ്‌സുമാരെയും സമ്മേളനത്തില്‍ അനുസ്മരിച്ചു. ഫാ. ഫെലിക്‌സ് ചിറപ്പുറ ത്തേല്‍, ഫാ. വര്‍ഗീസ് മൊണോത്ത്, സിസ്റ്റര്‍ ജോസ്‌നാ ജോസ് പുത്തന്‍പറമ്പില്‍ എസ്.ഡി, ഷൈബി തങ്കച്ചന്‍

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം മെയ് 11-ന് എറണാകുളം നോര്‍ത്ത് പറവൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് പറവൂര്‍ ജര്‍മയിന്‍സ് ദൈവാലയത്തില്‍നിന്ന് റാലി ആരംഭി ക്കും. ഇ.ടി. ടൈസണ്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം

പാലാ: കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമുദായ സംഗമവും വാര്‍ഷികാചരണവും മെയ് 11, 12 തീയതികളില്‍ അരുവിത്തുറയില്‍ നടക്കും. തൃശൂരില്‍നിന്ന് പതാകയും കുറവിലങ്ങാട്ടുനിന്ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിതവും രാമപുരത്തെ പാറേമാക്കല്‍ ഗോവര്‍ണദോറുടെ കബറിടത്തില്‍നിന്നു ദീപശിഖയും വഹിച്ചുള്ള പ്രയാണങ്ങള്‍ നാളെ വൈകുന്നേരം അഞ്ചിന് അരുവിത്തുറയില്‍ എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി എന്നിവ നടക്കും. 12ന് രാവിലെ 10ന് ആഗോള പ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് 2.30ന സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍നിന്നും മഹാറാലി ആരംഭിക്കും. അരുവിത്തുറ ദൈവാലയാങ്കണത്തില്‍ ചേരുന്ന

മാന്നാനം: സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാ ഘോഷം മെയ് 11-ന് മാന്നാനത്ത് നടക്കും. നാളെ രാവിലെ 11ന് മാന്നാനം ആശ്രമ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കെ. ഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് പങ്കെടുക്കും. 1831 മെയ് 11-നാണ് മൗറേലിയൂസ് മെത്രാന്റെയും പാലയ്ക്കലച്ചന്റെയും ചാവറയച്ചന്റെയും കണിയാന്തറ യാക്കോബ് സഹോദരന്റെയും മറ്റു വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആശ്രമത്തിന് പോരുക്കര തോമാ

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 11ന് (ശനി) രാവിലെ 9.00 മുതല്‍ എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ 9 മണിക്ക് രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശം നല്‍കും. രാവിലെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഉച്ചകഴിഞ്ഞ് 2.30ന് സമാപിക്കും. ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ വേദിയായ എരുമേലി ഫൊറോന




Don’t want to skip an update or a post?