Follow Us On

05

May

2024

Sunday

ഹാലോവീൻ അടുത്തെത്തി: വത്തിക്കാന്റെ മുന്നറിയിപ്പ് അന്നും ഇന്നും പ്രസക്തം

വത്തിക്കാൻ സിറ്റി: ഒക്ടോബർ 31ന് ആഘോഷിക്കുന്ന ‘ഹാലോവീൻ’ പൈശാചിക ആരാധനയ്ക്ക് തുല്യമായതിനാൽ, പ്രസ്തുത ആഘോഷങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വത്തിക്കാന്റെ മുന്നറിയിപ്പ്. വത്തിക്കാനിൽ സമ്മേളിച്ച, സഭയുടെ ഓദ്യോഗിക ഭൂതോച്ഛാടകരുടെ കൂട്ടായ്മ 2014ൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് അന്നു മാത്രമല്ല ഇന്നും പ്രസക്തമാണ്. ഈ മഹാമാരിക്കാലത്തും ഹാലോവീൻ ആഘോഷങ്ങൾക്കായി തിരക്കിട്ട ഒരുക്കത്തിലാണ് പല രാജ്യങ്ങളും.

ഭൂതപ്രേത പിശാചുകളുടെ വേഷം അണിയുന്ന ‘ഹാലോവീൻ’ ആഘോഷത്തിൽനിന്ന് കുട്ടികളെ അകറ്റുന്നതോടൊപ്പം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന ‘ഹോളീവീൻ’ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിക്കണമെന്നും വത്തിക്കാൻ ഓർമിപ്പിക്കുന്നു. കൂടാതെ, ദിവ്യബലിയിൽ പങ്കുകൊണ്ടും ജാഗരണ പ്രാർത്ഥനകളും മറ്റുമായി ആ രാത്രി ആഘോഷിക്കണമെന്നും വത്തിക്കാൻ ആഹ്വാനം ചെയ്യുന്നു.

യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയിൽ മാന്ത്രിക വിദ്യകളോടുള്ള ആഭിമുഖ്യം വളർത്താൻ ‘ഹാലോവീൻ’ കാരണമായേക്കാമെന്നും ഭൂതോച്ഛാടകർ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ‘പലരും പറയുന്നു ഹാലോവീൻ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷേ, യാഥാർത്ഥ്യത്തിൽ നിഷ്‌കളങ്കതയുടെയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല. അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാണിത്,’ ഭൂതോച്ഛാടകനായ ഫാ. അൾഡോ ബുയോനൌട്ടോ പറഞ്ഞു.

ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കുക എന്നാൽ പൈശാചിക ആചാരങ്ങളിൽ പങ്കുചേരുക എന്നാണ് അർത്ഥം. സാത്താനിലേക്കുള്ള വാതിൽ ഇവിടെവെച്ച് തുറക്കപ്പെടുകയാണ്. ഇക്കാരണത്താൽ ഈ അപകടത്തെ കുറിച്ച് മുന്നറിയിപ്പു നൽകേണ്ടത് വളരെ ആവശ്യകമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?