Follow Us On

16

September

2024

Monday

’24 അവേഴ്‌സ് ഫോർ ദി ലോർഡ്’: നോമ്പുകാല സംരംഭത്തിന് നേതൃത്വം നല്കാനൊരുങ്ങി പാപ്പ

’24 അവേഴ്‌സ് ഫോർ ദി ലോർഡ്’: നോമ്പുകാല സംരംഭത്തിന് നേതൃത്വം നല്കാനൊരുങ്ങി പാപ്പ

വത്തിക്കാൻ സിറ്റി: നോമ്പുകാലത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടക്കാൻ പോകുന്ന ’24 അവേഴ്‌സ് ഫോർ ദി ലോർഡ്'(കർത്താവിനായി 24 മണിക്കൂർ) എന്ന സംരംഭത്തിന് നേതൃത്വം നല്കാൻ ഒരുങ്ങി ഫ്രാൻസിസ് പാപ്പ. മാർച്ച് 17ന് പ്രാദേശിക സമയം വൈകുന്നേരം 4:30 ന് ആരംഭിച്ച് മാർച്ച് 18 ശനിയാഴ്ച വരെയാണ് 24മണിക്കൂർ പ്രാർത്ഥന നടത്തുക. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് പകരം ഇത്തവണ റോമിലെ സാന്താ മരിയ ഡെല്ലെ ഗ്രാസി അൽ ട്രിയോൺഫേലിൽ വച്ചാണ് പ്രാർത്ഥന നടത്തുകയെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

ഉയിർപ്പുതിരുനാളിന്റെ ഒരുക്കത്തോടനുബബന്ധിച്ച് ഫ്രാൻസിസ് പാപ്പ തുടക്കം കുറിച്ച നോമ്പുകാല സംരംഭമായ ’24 മണിക്കൂർ ഫോർ ദി ലോർഡ്’ ന്റെ പത്താം പതിപ്പാണിത്. പരമ്പരാഗത അനുതാപ ശുശ്രൂഷയോടെയാണ് പാപ്പ പ്രാർത്ഥനകൾ ആരംഭിക്കുക. ഇറ്റലിയിലും ലോകമെമ്പാടുമുള്ള രൂപതകൾക്കും ഇടവകകൾക്കും, അവരുടെ സ്വന്തമിടങ്ങളിലായിരുന്നുകൊണ്ട് പ്രാർത്ഥനയുടെ ഈ മണിക്കൂറുകളിൽ പങ്കെടുക്കണമെന്ന് വത്തിക്കാനിൽ നിന്നും നിർദ്ദേശമുണ്ട്.

കൂടാതെ, മുൻ വർഷങ്ങളിലേതുപോലെ വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനും പാപ്പ നേതൃത്വം നല്കും. ഈ സമയത്ത്, ആഗ്രഹിക്കുന്ന എല്ലാ വിശ്വാസികൾക്കും അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിക്കാം. ലോകത്തിലെ എല്ലാ രൂപതയുടെയും കുറഞ്ഞത് ഒരു ഇടവകയിലെങ്കിലും പ്രാർത്ഥനയ്ക്കും കുമ്പസാരത്തിനും സൗകര്യമൊരുക്കുന്നതിനായി 24 മണിക്കൂറും സജ്ജമായിരിക്കാനും വത്തിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?