Follow Us On

23

November

2024

Saturday

ദൈവവചനം പ്രഘോഷിക്കുന്ന ഇടങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ

ദൈവവചനം പ്രഘോഷിക്കുന്ന ഇടങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: നാം ഓരോരുത്തരും ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും ദൈവവചനം പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം ദൈവാത്മാവ് പ്രവർത്തിക്കുമെന്നും ഫ്രാൻസിസ് പാപ്പ. ബൈബിളിലെ വിതക്കാരന്റെ ഉപമ ആസ്പദമാക്കി കഴിഞ്ഞ ഞായറാഴ്ച ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു പാപ്പ. പ്രതീക്ഷിക്കുന്ന സത്ഫലങ്ങൾ കണ്ടില്ലെങ്കിലും ദൈവചനം പങ്കുവെക്കുക എന്ന ക്രൈസ്തവ ദൗത്യം മടികൂടാതെ തുടരണമെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു അദ്ദേഹം.

‘നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്നിടത്തുവരെ പരിശുദ്ധാത്മാവ് പ്രവർത്തിക്കും. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ യത്‌നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നും നാം തിരിച്ചറിയണം. അതിനാൽ, പ്രിയ സഹോദരങ്ങളേ സന്തോഷത്തോടെ വചനം വിതച്ച് നമുക്ക് മുന്നേറാം.’ ലോകത്തിന്റെ മനോഭാവം എതിരായി നിൽക്കുന്നുവെന്ന് തോന്നുമ്പോഴും ഉടനടി ഫലം കാണിനിരാശരാകാതെ വചനം വിതക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

‘നല്ല വിതക്കാരനായ യേശു വിത്ത് ഉദാരമായി വിതയ്ക്കുന്നതിൽ ഒരിക്കലും മടുക്കുന്നില്ല. നമ്മുടെ നിലവും നമ്മുടെ ചാഞ്ചല്യത്തിന്റേതായ കല്ലുകളും വചനത്തെ ഞെരുക്കാൻ കഴിയുന്ന നമ്മുടെ ദുശീലങ്ങളുടെ മുള്ളുകളും അവിടുന്ന് അറിയുന്നു. എന്നിട്ടും അവിടുന്ന് പ്രത്യാശ പുലർത്തുന്നു, നമുക്ക് സമൃദ്ധമായി ഫലം പുറപ്പെടുവിക്കാൻ കഴിയുമെന്ന് അവിടുന്ന് എപ്പോഴും പ്രതീക്ഷിക്കുന്നു. അപ്രകാരം ചെയ്യാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു.’

ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട്, മാതാപിതാക്കൾ മക്കളിൽ നന്മയും വിശ്വാസവും പകരേണ്ടതിനെ കുറിച്ചും പാപ്പ വിശദീകരിച്ചു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽ നന്മയും വിശ്വാസവും വിതയ്ക്കുന്നു, ചിലപ്പോൾ കുട്ടികൾ അവരെ മനസ്സിലാക്കുന്നില്ലെന്നും അവരുടെ പ്രബോധനങ്ങൾ വിലമതിക്കുന്നില്ലെന്നും തോന്നുമ്പോഴും മാതാപിതാക്കൾ നിരാശരാകാതെ പ്രസ്തുത ദൗത്യം തുടരണമെന്നും പാപ്പ പറഞ്ഞു.

‘നല്ല വിത്ത് അവശേഷിക്കുന്നു, അത് തക്ക സമയത്ത് വേരുപിടിക്കും. എന്നാൽ, നിരാശയിൽ നിപതിച്ച്, അവർ വിതയ്ക്കാതിരിക്കുകയും മക്കൾക്കായി സമയം നീക്കിവെക്കാതിരിക്കുകയും പരിഷ്‌കാര ജീവിതരീതികളുടെയും സെൽഫോണുകളുടെയും സ്വാധീനത്തിന് മക്കളെ വിട്ടുകൊടുക്കുകയും ചെയ്താൽ, ഫലഭൂയിഷ്~മായ മണ്ണ് കളകളാൽ നിറയും,’ പാപ്പ മുന്നറിയിപ്പ് നൽകി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?