കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്ന തിനും പരിഹാരം കാണുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്ക ല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് ഡോ. സിറില്‍ വാസില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി എറണാകുളം കത്തീഡ്രല്‍ ബസിലിക്ക സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി. പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവര്‍ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധ സമരങ്ങള്‍ നടത്തുന്നതും അപലപനീയമാണ്. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കു കയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവ വിരുദ്ധവുമായ രീതികളാണെന്ന് അദ്ദേഹം പറഞ്ഞു.
കത്തീഡ്രല്‍ ബസിലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചട ക്കത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ച തുമായ ഇത്തരം സമരമാര്‍ഗത്തിലൂടെ തിരുസഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്. പൊന്തിഫി ക്കല്‍ ഡെലഗേറ്റിനോടുള്ള അനാദരവും എതിര്‍പ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണ്. അത്യന്തം നീചവും നിന്ദ്യവു മായ പദപ്രയോഗങ്ങളിലൂടെ തന്നെ അവഹേളി ക്കുമ്പോഴും പരിശുദ്ധ കുര്‍ബാനയും കയ്യില്‍ പിടിച്ച് പ്രാര്‍ത്ഥനാപൂര്‍വം എതിര്‍പ്പുകളെ നേരിട്ട പൊന്തിഫിക്കല്‍ ഡെലഗേറ്റ് ഉദാത്തമായ ക്രൈ സ്തവസാക്ഷ്യമാണ് നല്‍കിയത്. അദ്ദേഹത്തോട് അനാദരവ് കാണിച്ചവര്‍ ക്ഷമാപണം നടത്തുകയും തെറ്റുകള്‍ തിരിച്ചറിഞ്ഞ് പ്രാദേശികമായ സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവെച്ച് സഭയോട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കണം.
ഇത്തരം സമര ആഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ സ്ഥാപിത താത്പര്യങ്ങളും സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢ പദ്ധതികളും വിശ്വാസിസമൂഹം മനസിലാക്കുകയും പിന്മാറുകയും ചെയ്യേണ്ടതാണ്. ആയതിനാല്‍ ഇത്തരം സമരങ്ങള്‍ക്ക് ഇറങ്ങുന്ന വൈദികരും അല്മായരും സഭാപരമായ അച്ചടക്കം പാലിണമെന്ന് റവ. ഡോ. ആന്റണി വടക്കേകര അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *