വത്തിക്കാൻ സിറ്റി: പൊതുസമൂഹത്തിന് വലിയ താൽപ്പര്യമുള്ളതല്ലെങ്കിലും സിനഡാലിറ്റിയെ കുറിച്ച് സമ്മേളിക്കാനിരിക്കുന്ന സിനഡ് കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് ഫ്രാൻസിസ് പാപ്പ. സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിനെ സംബന്ധിച്ച് സംസാരിക്കുന്നത് അമൂർത്തവും സ്വയം പരാമർശിതവും അമിതമായ സാങ്കേതികത്വവും ആയതിനാൽ പൊതുസമൂഹത്തിന് താൽപ്പര്യമില്ലാത്തതായി മാറാനുള്ള സാധ്യതയാണുള്ളതെന്ന് ഒരു ഇറ്റാലിയൻ മാധ്യമത്തോട് സംവദിക്കവേയാണ് പാപ്പ പറഞ്ഞത്.
എന്നാൽ കഴിഞ്ഞ വർഷം സംഭവിച്ചത്, അടുത്ത ഒക്ടോബറിൽ അസംബ്ലിയിലും തുടർന്ന് 2024 സിനഡിന്റെ രണ്ടാം ഘട്ടത്തിലും തുടരും, ഇത് സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ വരുന്ന ഒക്ടോബർ നാലു മുതൽ 28 വരെയാണ് സിനഡ് വത്തിക്കാനിൽ സമ്മേളിക്കുന്നത്. കത്തോലിക്ക വിശ്വാസികളോട് രൂപതാ, ദേശീയ, ഭൂഖണ്ഡാന്തര തലങ്ങളിൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്ന സിനഡിന്റെ രണ്ട് അസംബ്ലികളിൽ ആദ്യത്തേതാണ് ഇത്.
സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടുകൊണ്ട്, എല്ലാവർക്കും പങ്കെടുക്കാനുള്ള അവസരം നൽകി, എല്ലാവരുടെയും ആവശ്യങ്ങളും നിർദേശങ്ങളും കണക്കിലെടുത്തുകൊണ്ട്, ആരെയും ഒഴിവാക്കാത്ത എല്ലാവർക്കും വീടായ ഒരു സഭയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ ഒരുമിച്ചു സംഭാവന ചെയ്യാനാണ് ശ്രമിക്കുന്നത്. സുവിശേഷത്തിൽ എല്ലാവരും തുല്യ പ്രാധാന്യമുള്ളവരാണ്. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്സ് അല്ലെങ്കിൽ മൂന്നാം ക്ലാസ് എന്ന വിധത്തിൽ കത്തോലിക്കരില്ല. എല്ലാം ഒരുമിച്ച്. എല്ലാവരും ഒരുമിച്ച്, അതാണ് കർത്താവിന്റെ ക്ഷണം.
പരസ്പരം കേൾക്കാനും സംസാരിക്കാനും സഭ ശീലിക്കണമെന്നും ഒരു വാക്കിന് വേണ്ടി പോലും കടുംപിടുത്തം പിടിക്കുന്ന രീതികൾ ഉപേക്ഷിച്ച് പക്വതയോടെ എല്ലാവരെയും കേൾക്കാനും സംവദിക്കാനും നമുക്ക് കഴിയണം. എല്ലാവർക്കും വിശിഷ്യാ, ലോകത്തിന്റെയും നമ്മുടെയും നിലനിൽപ്പുപോലും ആപത് ഘട്ടത്തിലായ സാഹചര്യത്തിൽ മുന്നോട്ട് പോകണമെങ്കിൽ നമുക്കെല്ലാവർക്കും ഈ കൃപ ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *