Follow Us On

19

April

2024

Friday

ആരാധനാക്രമം: അസത്യപ്രചാരണങ്ങളില്‍നിന്ന് പിന്തിരിയണം: സീറോമലബാര്‍ സഭ

ആരാധനാക്രമം: അസത്യപ്രചാരണങ്ങളില്‍നിന്ന് പിന്തിരിയണം: സീറോമലബാര്‍ സഭ

കാക്കനാട്: സീറോമലബാര്‍ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ടു നടക്കുന്ന അസത്യ പ്രചാരണങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയുകയും വിശ്വാസിസമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സീറോമലബാര്‍ സഭ. മാര്‍പാപ്പയുടെ തിരുവെഴുത്തിനെയും വത്തിക്കാന്‍ കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സഭയുടെ അംഗീകാ രമില്ലാത്ത ഒരു സംഘടന സീറോമലബാര്‍സഭയുടെ വി. കുര്‍ബാനയര്‍പ്പണരീതിയെ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന പ്രസിദ്ധീകരിക്കുകയും തെറ്റിദ്ധാ രണാജനകവും വസ്തുതാവിരുദ്ധവുമായ ആ പ്രസ്താവന ഒരു പ്രമുഖം പത്രം പ്രസിദ്ധീകരിക്കുകയും  സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂര്‍ണരൂപം.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ലത്തീന്‍സഭയ്ക്കുവേണ്ടി ‘പാരമ്പര്യത്തിന്റെ സംരക്ഷകര്‍’ എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു  നല്‍കുകയുണ്ടായി. ലത്തീന്‍സഭയിലെ 1970നു മുന്‍പുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ കാര്യാ ലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആര്‍തര്‍ റോച്ചേ 2023 ഫെബ്രുവരി 20നു പരി. പിതാവ് അനുവദിച്ച കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ മാര്‍പാ പ്പയുടെ ഈ തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അന്നുതന്നെ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുക യുണ്ടായി.

മാര്‍പാപ്പയുടെ തിരുവെഴുത്തിനെയും മേല്‍സൂചിപ്പിച്ച വത്തിക്കാന്‍ കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സഭയുടെ അംഗീകാരമില്ലാത്ത ഒരു സംഘടന സീറോമലബാര്‍സഭയുടെ വി. കുര്‍ബാന യര്‍പ്പണരീതിയെ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു. തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ ആ പ്രസ്താവന കേരളത്തിലെ ഒരു പ്രമുഖ ദിനപത്രം വസ്തുതാപഠനം നടത്താതെ നിരുത്തരവാദ പരമായി വാര്‍ത്തയായി നല്‍കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഷയത്തെക്കുറിച്ചു നിക്ഷിപ്ത താല്പര്യക്കാരുടെ പ്രചാരണം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നല്‍കുന്നത്.

1. പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പരമാധ്യക്ഷനായിരിക്കുന്ന കത്തോലിക്കാസഭ ലത്തീന്‍ സഭയുടെയും 23 പൗരസ്ത്യ സഭകളുടെയും ഒരു കൂട്ടായ്മയാണ്. ലത്തീന്‍ സഭകള്‍ക്കും പൗരസ്ത്യസഭകള്‍ക്കും വ്യത്യസ്ത മായ ആരാധനക്രമരീതികളും ഭരണസംവി ധാനങ്ങളുമാണുള്ളത്.

2. പരി. പിതാവിന്റെ ‘പാരമ്പര്യത്തിന്റെ സംരക്ഷകര്‍’ എന്ന തിരുവെഴുത്തും ബന്ധപ്പെട്ട വത്തിക്കാന്‍ കാര്യാലയാധ്യക്ഷന്‍ നല്‍കിയിരി ക്കുന്ന നിര്‍ദേശങ്ങളും ലത്തീന്‍സഭയ്ക്കുവേണ്ടി മാത്രമുള്ളവയാണ്.

3. സീറോമലബാര്‍സഭ സ്വയഭരണാവകാശമുള്ള ഒരു പൗരസ്ത്യസഭയാണ്. പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമമനുസരിച്ചു ശ്ലൈഹികസിംഹാസനത്തിന്റെ മുന്‍കൂട്ടിയുള്ള പരിശോധനയ്ക്കുശേഷം ആരാധനക്ര മപു സ്തകങ്ങള്‍ അംഗീകരിക്കാനുള്ള അവകാശം മെത്രാന്‍ സിനഡിന്റെ സമ്മതത്തോടുകൂടി മേജര്‍ ആര്‍ച്ച്ബിഷപ്പിനുള്ളതാണ്.

4. സീറോമലബാര്‍സഭയുടെ നവീകരിച്ച വി. കുര്‍ബാനക്രമം ശ്ലൈഹികസിംഹാസനത്തിന്റെ അംഗീകാരത്തോടും മെത്രാന്‍ സിനഡിന്റെ അനുവാദത്തോടുംകൂടി സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കല്പനവഴി നടപ്പില്‍ വരുത്തിയിരിക്കുന്നതാണ്.

5. വി. കുര്‍ബാനയുടെ തക്‌സ (ടെക്സ്റ്റ്) യില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളും കര്‍മവിധികളും അനുസരിച്ചു വി. കുര്‍ബാനയര്‍പ്പിക്കാന്‍ എല്ലാ വൈദികരും നിയമത്താല്‍ കടപ്പെട്ടവരാണ്. സിനഡ് അംഗീകരിച്ച കുര്‍ബാനക്രമത്തില്‍നിന്നു വ്യത്യസ്തമായ കുര്‍ബാനയര്‍പ്പണം നിയമവി രുദ്ധമാണെന്ന് മെത്രാന്‍ സിനഡു വ്യക്തമാക്കിയിട്ടുണ്ട്.

6. 2021 ജൂലൈ മൂന്നാം തിയതി സീറോമലബാര്‍സഭയിലെ വിശ്വാസികള്‍ക്കു പൊതുവായും 2022 മാര്‍ച്ച് 25-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കു പ്രത്യേകമായും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ കത്തുകളിലൂടെ സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് തീരുമാനിച്ച കുര്‍ബാനക്രമം അനുസരി ക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

7. പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്റെ കാര്യാലയമാണ് പൗരസ്ത്യസഭകളുടെ ഭരണപരവും ആരാധനക്രമപരവുമായ കാര്യങ്ങ ളില്‍ നിര്‍ദേശം നല്‍കുന്നത്. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി മാത്രമുള്ളവയാണ്.

8. വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ അനാഫൊറ വരെയുള്ള ഭാഗം ജനാഭിമുഖവും അനാഫൊറ മുതല്‍ വിശുദ്ധ കുര്‍ബാന സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായും വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും അര്‍പ്പിക്കണമെന്നുള്ളത് 1999 നവംബര്‍ മാസത്തിലെ സിനഡ് എടുത്തിട്ടുള്ളതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് വീണ്ടും സ്ഥിരീകരിച്ചതുമായ തീരുമാനമാണ്. നവീകരിച്ച വി. കുര്‍ബാന തക്‌സ അംഗീകരിച്ചു നല്‍കിയ തിനോടൊപ്പം സിനഡ് തീരുമാനമനുസരിച്ചാണ് വി. കുര്‍ബാനയര്‍പ്പിക്കേണ്ടതെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം വ്യക്തമാക്കി യിട്ടുണ്ട്. പരിശുദ്ധ പിതാവും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ രീതിയെ സംബന്ധിച്ച സിനഡ് തീരുമാനം എത്രയും വേഗം പ്രാവര്‍ത്തികമാക്കണമെന്ന് ആഹ്വാനം ചെയ്തിട്ടു ണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് സിനഡ് ഈ തീരുമാനം അനുബന്ധത്തില്‍ എഴുതിച്ചേര്‍ത്തത്. ആയതിനാല്‍ മറിച്ചുള്ള എല്ലാ വാദഗതികളും അടിസ്ഥാനരഹിതമാണ്.

പൗരസ്ത്യസഭകളിലൊന്നായ സീറോമല ബാര്‍സഭയുടെ ആരാധനക്രമത്തെ ലത്തീന്‍സഭ യുടെ ആരാധനക്രമവുമായി താരതമ്യംചെയ്യുന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നതിനും അതുവഴി അനുസരണക്കേടിനെയും സഭാപരമായ അച്ചടക്കരാഹിത്യത്തെയും ന്യായീകരിക്കു ന്നതിനുംവേണ്ടി മാത്രമാണ്. സഭകള്‍ തമ്മിലുള്ള വൈവിധ്യം സംക്ഷിക്കേണ്ടത് കത്തോലി ക്കാസഭയുടെ സമ്പന്നത കാത്തുസൂക്ഷി ക്കുന്നതിനാണ്. അതേസമയം ഓരോ വ്യക്തിസഭയിലും ആ സഭയുടെ പാരമ്പര്യം സംരക്ഷിക്കപ്പെടുകയും അനുവര്‍ത്തിക്ക പ്പെടുകയും ചെയ്യണം. ആ ലക്ഷ്യത്തോടെയാണ് ലത്തീന്‍സഭയ്ക്കുവേണ്ടി മാര്‍പാപ്പ ‘പാരമ്പര്യ ത്തിന്റെ സംരക്ഷകര്‍’ എന്ന തിരുവെഴുത്തു നല്‍കിയത്. മാര്‍പാപ്പയും പൗരസ്ത്യസ ഭകള്‍ക്കായുള്ള കാര്യാലയവും മെത്രാന്‍ സിനഡും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സീറോമലബാര്‍സഭ മുന്നോട്ടു പോകേണ്ടത്.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി, നിക്ഷിപ്തതാല്പര്യത്തോടെയുള്ള അസത്യ പ്രചാരണങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയുകയും വിശ്വാസിസമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?