Follow Us On

28

April

2024

Sunday

പുതിയ കുരിശിന്റെ വഴി ഗാനവുമായി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍

പുതിയ കുരിശിന്റെ വഴി ഗാനവുമായി  ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍

ജോസഫ് കുമ്പുക്കന്‍

പരമ്പരാഗത ശൈലിയില്‍ പ്രശസ്ത പിന്നണി ഗായിക മിന്‍മിനി ആലപിച്ച കുരിശിന്റെ വഴി ഗാനം ശ്രദ്ധ നേടുന്നു. ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. സെബാസ്റ്റ്യന്‍ പുത്തൂരാണ്. സാധാരണ ഒരു ഭക്തിഗാനം രചിക്കുവാന്‍ ശ്രമിച്ചപ്പോ ള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയായി അത് മാറുകയായിരുന്നു. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ് കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളും അതിന്റെ ആരംഭവും അവസാനവും കാവ്യാത്മകമായി അവതരിപ്പിക്കുവാന്‍ സാധിച്ചതെന്ന് ഫാ. പുത്തൂര്‍ പറയുന്നു.

കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും വെസ്റ്റേണ്‍ സംഗീതത്തിലും പാണ്ഡിത്യമുള്ള ഫാ. പുത്തൂര്‍ സംഗീതം നല്‍കിയ വരികള്‍ യേശുവിന്റെ പീഡാനുഭവ സ്മരണകളെ ഭക്തിസാന്ദ്രമാക്കുന്നു. ഇതിന്റെ മേല്‍നോട്ടവും ഓര്‍ക്കസ്ട്രായും നിര്‍വഹിച്ചത് ഫാ. പുത്തൂരിന്റെ സഹോദരനും ഗിത്താറിസ്റ്റുമായ ജോസ് തോമസാണ്. കോറസ് ആലപിച്ചത് സഹോദരപുത്രന്‍ ഫാ. ബിബിനും ബിബിന്റെ സഹോദരി ഗീതുമോളുമാണ്. യുട്യൂബിലൂടെയാണ് കുരിശിന്റെ വഴി റിലീസ് ചെയ്തത്.

സീറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ റാസക്രമം, അര്‍ണോസ് പാതിരിയുടെ പുത്തന്‍പാന തുടങ്ങി നിരവധി ഭക്തിഗാനങ്ങള്‍ ഫാ. പുത്തൂര്‍ പുറത്തിറക്കി കഴിഞ്ഞു. പ്രശസ്ത ഗായകരായ ജാസിഗിഫ്റ്റ്, എം.ജി. ശ്രീകുമാര്‍, സതീഷ് ബാബു, എലിസബത്ത് രാജു, സുജാത തുടങ്ങിയവ ര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സുവിശേഷവല്ക്കരണത്തിനും വിശ്വാസവളര്‍ച്ചയ്ക്കുമായി ജീവിതം മാറ്റിവച്ചിരിക്കുകയാണ് പാലാ രൂപതയിലെ പൈക സെന്റ് ജോസഫ്‌സ് ദൈവലായ വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍.

ഫാ. ആബേല്‍ സിഎംഐ, ഫാ. ജോസഫ് മാവുങ്കല്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ കുരിശിന്റെ വഴിയില്‍നിന്ന് വ്യത്യസ്തമായ കുരിശിന്റെ വഴിയുടെ ഒരു പഴയ രീതി നിലനിന്നിരുന്നു. അതേ ഈണത്തില്‍ ഈടുറ്റ വചനസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ കുരിശിന്റെ വഴി രൂപപ്പെടുത്തിയിരിക്കുന്നത്. റവ. ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍ എന്ന യുട്യൂബ് ചാനലില്‍ പുതിയ കുരിശിന്റെ വഴി ഗാനം ലഭ്യമാണ്. ഫോണ്‍: 9447293817.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?