Follow Us On

05

December

2025

Friday

Author's Posts

  • വഖഫ് നിയമം അന്യായം; മാറ്റം അനിവാര്യം: കത്തോലിക്ക കോണ്‍ഗ്രസ്

    വഖഫ് നിയമം അന്യായം; മാറ്റം അനിവാര്യം: കത്തോലിക്ക കോണ്‍ഗ്രസ്0

    കൊച്ചി: വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ സ്ഥലങ്ങളില്‍ നിയമത്തിന്റെ മറവില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവാദം നല്‍കുന്ന ഇപ്പോഴത്തെ വഖഫ് നിയമം അന്യായമാണ്. ഏതൊരു മതത്തിനും സമുദായത്തിനും അതിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കുംവേണ്ടി സ്വത്ത് ആര്‍ജിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതുകൊണ്ടുതന്നെ വഖഫ് ബോര്‍ഡ് നിലനില്‍ക്കണം. പ്രസ്തുത ബോര്‍ഡില്‍ അതേ സമുദായ അംഗങ്ങള്‍ തന്നെയാണ് വേണ്ടതെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം കാലപരിധിയില്ലാതെ വഖഫ് എന്ന് അനുമാനിക്കുന്ന ഏത് ഭൂമിയും വഖഫിന് അവകാശപ്പെടാം.

    READ MORE
  • സീറോ മലബാര്‍ പ്രഥമ നാഷണല്‍ യൂത്ത് മീറ്റ്

    സീറോ മലബാര്‍ പ്രഥമ നാഷണല്‍ യൂത്ത് മീറ്റ്0

    ബംഗളൂരു: സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ മാണ്ഡ്യാ രൂപതയുടെ ആതിഥേ യത്തില്‍ പ്രഥമ നാഷണല്‍ യുവജന സംഗമം നടന്നു. കമീലിയന്‍ പാസ്റ്ററല്‍ ഹെല്‍ത്ത് സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഗോരഖ്പൂര്‍, തക്കലൈ, ഷംഷാബാദ്, പാലാ, സാഗര്‍, കല്യാണ്‍, ബല്‍ത്തങ്ങാടി, തൃശൂര്‍, ഛാന്ദ, സത്ന, രാജ്‌ഘോട്ട്, അദിലാബാദ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, രാമനാഥപുരം, ജഗദല്‍ പൂര്‍, കോട്ടയം, കോതമംഗലം, മാണ്ഡ്യ എന്നീ രൂപതകളില്‍നിന്നുള്ള പ്രതിനി ധികള്‍  പങ്കെടുത്തു. സീറോമലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍

    READ MORE
  • ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള കരാറില്‍ പുതിയ ‘പ്രോട്ടോക്കോള്‍’

    ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള കരാറില്‍ പുതിയ ‘പ്രോട്ടോക്കോള്‍’0

    ഔഗദൗഗു/ബുര്‍ക്കിന ഫാസോ: കത്തോലിക്ക സഭക്ക് രാജ്യത്തുള്ള നിയമപരമായ അസ്ഥിത്വവുമായി  ബന്ധപ്പെട്ട ധാരണാപത്രത്തില്‍ പുതി യ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത് ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും. കാനോന്‍ നിയമപ്രകാരം രൂപം നല്‍കുന്ന സംവിധാനങ്ങള്‍ക്ക്  നിയമപരമായ അസ്ഥിത്വം നല്‍കാനുള്ള പ്രോട്ടോക്കോളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി ബുര്‍ക്കിനാ ഫാസോയിലെ അപ്പസ്‌തോലിക്ക് ന്യണ്‍ഷ്യോ  ആര്‍ച്ചുബിഷപ് മൈക്കിള്‍ എഫ് ക്രോട്ടിയും ബുര്‍ക്കിനോ ഫാസോയ്ക്ക് വേണ്ടി വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കരാമോകോ ജീന്‍ മേരി ട്രാവോറുമാണ് പുതിയ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത ധാരണാപത്രത്തില്‍

    READ MORE
  • ഇന്ത്യയിലെ മതസ്വാതന്ത്യ ലംഘനത്തെക്കുറിച്ച്  യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്

    ഇന്ത്യയിലെ മതസ്വാതന്ത്യ ലംഘനത്തെക്കുറിച്ച് യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്0

    ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അമേരിക്കന്‍ ഗവണ്‍മെന്റിനോട് ഇന്ത്യയെ മതസ്വാതന്ത്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് അനുസരിച്ച് മതസ്വാതന്ത്യത്തിനുമേല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്‍പെടുത്തുന്നത്. കമ്മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ചില സംഘടനകള്‍ വ്യക്തികളെ മര്‍ദ്ദിക്കുകയും കൊലപ്പെടത്തുകയും ചെയ്യുന്നുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ട അക്രമവും മതനേതാക്കന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും, ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ

    READ MORE

Latest Posts

Don’t want to skip an update or a post?